തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറി. ലോക്ഭവനില്‍ നിന്ന് അദ്ദേഹം മടങ്ങി. ഉടൻ സതീശന്റെ വാർത്താസമ്മേളനം തുടങ്ങും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ.ജനീഷും മന്ത്രിപ്പട്ടിക യിലുണ്ടെന്നാണ് പുതിയ വിവരം. കെ.മുരളീധരൻ വൈദ്യുത വകുപ്പും എ.പി.അനില്‍ കുമാർ ആരോഗ്യവകുപ്പും കൈകാര്യം ചെയ്യുമെന്നാണ് സൂചന.

വി.ഡി.സതീശന്‍ – ധനം, തുറമുഖം, നിയമം, രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലന്‍സ്, സണ്ണി ജോസഫ് – റവന്യൂ, എ.പി.അനില്‍കുമാര്‍ – ആരോഗ്യം, കെ.മുരളീധരന്‍ – വൈദ്യുതി
പി.സി.വിഷ്ണുനാഥ് – ടൂറിസം, സാംസ്‌കാരികം, ടി.സിദ്ദിഖ് – വനം, ബിന്ദു കൃഷ്ണ – വനിത, ശിശുക്ഷേമ വകുപ്പ്, ഒ.ജെ.ജനീഷ് – യുവജനക്ഷേമം, എം.ലിജു – എക്‌സൈസ്, സഹകരണം
