Sunday, May 17, 2026

വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭ പ്രഖ്യാപിച്ചു

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഗവർണർ രാജേന്ദ്ര ആർലേകറിനെ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയതിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് വി.ഡി. സതീശൻ മന്ത്രിമാരെ പ്രഖ്യാപിച്ചത്. സാമൂഹിക, സാമുദായിക മാനദണ്ഡങ്ങൾ മൂലമുള്ള പരിമിതി മൂലം അർഹതയുള്ള പലരെയും ഒഴിവാക്കേണ്ടിവന്നതിൽ ദുഖമുണ്ടെന്നും സതീശൻ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ – സ്പീക്കർ ഷാനിമോൾ ഉസ്മാൻ – ഡപ്യൂട്ടി സ്പീക്കർ കോൺഗ്രസ് മന്ത്രിമാർ വി.ഡി.സതീശൻ – ധനം, തുറമുഖം, നിയമം രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ് സണ്ണി ജോസഫ് – റവന്യൂ എ.പി.അനിൽകുമാർ – ആരോഗ്യം കെ.മുരളീധരൻ – വൈദ്യുതി പി.സി.വിഷ്ണുനാഥ് – ടൂറിസം, സാംസ്‌കാരികം എം.ലിജു – എക്‌സൈസ്, സഹകരണം ടി.സിദ്ദിഖ് – വനം ബിന്ദു കൃഷ്ണ – വനിത, ശിശുക്ഷേമ വകുപ്പ് ഒ.ജെ.ജനീഷ് – യുവജനക്ഷേമം റോജി എം. ജോൺ – ഉന്നത വിദ്യാഭ്യാസം കെ.എ.തുളസി, ഐ.സി.ബാലകൃഷ്ണൻ (ടേം വ്യവസ്ഥ) – എസ് സി, എസ്ടി വകുപ്പ്

പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിന്റെ മന്ത്രിമാർ. രണ്ടരവർഷം കഴിഞ്ഞാൽ പാറക്കൽ അബ്ദുള്ള മന്ത്രിയാകും. കോഴിക്കോടിന് പ്രാതിനിധ്യം നൽകുന്നതിന്റെ ഭാഗമാണിത്. കേരള കോൺഗ്രസിൽ നിന്ന് മോൻസ് ജോസഫ് മന്ത്രിയാകും. ആർഎസ്പിയിൽ നിന്ന് ഷിബു ബേബി ജോണും മന്ത്രിയാകും. സിഎംപിയിലെ സി.പി. ജോൺ മന്ത്രിയാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിലെ അപു ജോസഫിന് നൽകുമെന്നാണ് വിവരം. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെഡിപിയിലെ ഏക എംഎൽഎ ആയ മാണി സി. കാപ്പനും മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കിടും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!