Monday, May 18, 2026

കോഴിക്കോടിന് മന്ത്രിയില്ല; ലീഗ് ഹൗസിന് മുമ്പില്‍ കരിങ്കൊടിയും പോസ്റ്ററും

കോഴിക്കോട്: കോഴിക്കോടിന് മന്ത്രിസ്ഥാനം നല്‍കാതെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ഹൗസിന് മുമ്പില്‍ കരിങ്കൊടിയും പോസ്റ്ററും.ആറില്‍ ആറും നേടിയ കോഴിക്കോടിനുള്ള അയോഗ്യത എന്ത്, കോഴിക്കോട് ജില്ലയെ തഴയാന്‍ മാത്രം ഗഫൂറിന് യോഗ്യതയെന്ത് എന്നും പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.

ലീഗ് ഹൗസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ആറില്‍ ആറും നേടിയ കോഴിക്കോടിനുള്ള അയോഗ്യത എന്ത്?, കോഴിക്കോട് ജില്ലയെ തഴയാന്‍ മാത്രം ഗഫൂറിന് യോഗ്യതയെന്ത്?’ തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിഷേധക്കാര്‍ പോസ്റ്ററുകളിലൂടെ ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഐഎന്‍ടിയുസിയും സമാനമായ രീതിയില്‍ കോഴിക്കോടിനെ അവഗണിച്ചതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ജില്ലയില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധിയായി ടി. സിദ്ദിഖിനെയും (ജയന്ത്) ലീഗില്‍ നിന്ന് പാറക്കല്‍ അബ്ദുള്ളയെയും മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവസാന നിമിഷം ഇരുവരും പട്ടികയില്‍ നിന്ന് പുറത്താവുകയായിരുന്നു. മുസ്ലിം ലീഗില്‍ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍. ഷംസുദ്ദീന്‍, കെ.എം. ഷാജി, പി.കെ. ബഷീര്‍, വി.ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് പുതിയ മന്ത്രിമാരായി സഭയിലെത്തുന്നത്.

ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മിന്നുംജയമാണ് ലഭിച്ചത്. വര്‍ഷങ്ങളായി കോണ്‍ഗ്രസിന് എംഎല്‍എമാര്‍ ഇല്ലാത്ത ജില്ലയായിരുന്നു കോഴിക്കോട്. 13 സീറ്റില്‍ 12ലും മുന്നണി ജയിച്ചു. അഞ്ച് കോണ്‍ഗ്രസ്, ആറ് ലീഗ്, ഒരു സ്വതന്ത്ര പ്രതിനിധിയുമായി ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച വിജയം ജില്ലയില്‍ നിന്ന് നേടിക്കൊടുത്തിട്ടും ഒരു മന്ത്രി പോലും ഇല്ലാത്തതാണ് പ്രവര്‍ത്തകരില്‍ പ്രതിഷേധത്തിനിടയാക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!