Tuesday, May 19, 2026

പ്രവാസലോകത്തും യു.ഡി.എഫ് ആവേശം; ലണ്ടൻ ഒന്റാരിയോയിൽ മലയാളികൾ യുഡിഎഫ് വിജയാഘോഷം സംഘടിപ്പിച്ചു

ലണ്ടൻ, ഒന്റാരിയോ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വലിയ വിജയത്തിന്റെ സന്തോഷത്തിൽ കാനഡയിലെ കോൺഗ്രസ് പ്രവർത്തകർ. ലണ്ടൻ ഒന്റാരിയോയിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുഭാവികളും മലയാളി സമൂഹാം​ഗങ്ങളും ചേർന്നാണ് യു.ഡി.എഫിന്റെ ഈ ഉജ്ജ്വല വിജയം ആഘോഷമാക്കിയത്.

മനോജ്‌കുമാർ വിശ്വനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവീൺ വർക്കി, ജോജി തോമസ്, ജിൻസൺ സിറിയക്, അശ്വിൻ ബേബി, ഡിനോ വെട്ടം, സതീഷ് ഗീതാലയം, അരുൺ, ക്രിസ്റ്റി പിൻഹീറോ, തോംസൺ, ബിനോജ് ജോസഫ്, പ്രിയേഷ് ജോർജ്, അജു പോൾ, ജോബി ജോൺ തുടങ്ങിയവർ സംസാരിച്ചു. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ മുൻ എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ ശക്തമായ പ്രതികരണമാണ് ഈ വിജയമെന്ന് യോഗം വിലയിരുത്തി. ജനാധിപത്യത്തിനും വികസനത്തിനുമുള്ള ജനങ്ങളുടെ പിന്തുണയാണ് യു.ഡി.എഫിന്റെ ഈ മുന്നേറ്റം.

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയാകുന്ന വി. ഡി. സതീശന്റെ നേതൃത്വത്തിൽ മികച്ചൊരു ഭരണം കാഴ്ചവെക്കാൻ പുതിയ സർക്കാരിന് സാധിക്കുമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പരിചയസമ്പത്ത് കേരളത്തെ വലിയ പുരോഗതിയിലേക്ക് നയിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. വരും വർഷങ്ങളിൽ കേരളത്തിന്റെ വികസനത്തിനായി പ്രവാസി സംഘടനകളുടെ പൂർണ്ണ പിന്തുണ ഉറപ്പുനൽകിക്കൊണ്ടാണ് പരിപാടി സമാപിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!