Saturday, May 23, 2026

ചൈനയിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 90 മരണം; നിരവധി പേരെ കാണാതായി

ബീജിംഗ്: വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള കൽക്കരി ഖനിയിലുണ്ടായ ശക്തമായ വാതക സ്ഫോടനത്തിൽ ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ 17 വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ഖനി ദുരന്തമാണിത്. അപകടസമയത്ത് ഖനിക്കുള്ളിൽ ഉണ്ടായിരുന്ന നിരവധി തൊഴിലാളികളെ ഇനിയും കണ്ടെത്താനായിട്ടില്ല.
വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 7:29 ഓടെയാണ് ലിയുഷെൻയുകൽക്കരി ഖനിയിൽ വൻ സ്ഫോടനമുണ്ടായത്. അപകടസമയം 247 ഓളം തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നുവെന്ന് ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. അപകടത്തെത്തുടർന്ന് 345 ഓളം അടിയന്തര രക്ഷാപ്രവർത്തകരെ ദുരന്തസ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. ഖനിക്കുള്ളിൽ കുടുങ്ങിക്കിടന്ന ഭൂരിഭാഗം തൊഴിലാളികളെയും ശനിയാഴ്ച രാവിലെയോടെ പുറത്തെത്തിച്ചു. എന്നാൽ, കാണാതായ ഒൻപത് പേർക്കായി ഇപ്പോഴും തീവ്രമായ തിരച്ചിൽ തുടരുകയാണ്.

വിഷവാതകമായ കാർബൺ മോണോക്സൈഡിന്റെ അളവ് പരിധിയിലധികം ഉയർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യഘട്ടത്തിൽ നാല് പേരുടെ മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിലും, സമയം പിന്നിടുംതോറും മരണസംഖ്യ കുത്തനെ ഉയരുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. “പരുക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കണമെന്നും, അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആവശ്യപ്പെട്ടു. ഇത്തരം ദാരുണമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ മേഖലകളിലും തൊഴിൽ സുരക്ഷ കർശനമാക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. അപകടവുമായി ബന്ധപ്പെട്ട് ഖനിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെപൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൈനയിലെ പ്രധാന കൽക്കരി ഉത്പാദന കേന്ദ്രമായ ഷാൻസി പ്രവിശ്യയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പലപ്പോഴും ലംഘിക്കപ്പെടാറുണ്ടെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

2009-ൽ ഹെയ്ലോംഗ്ജിയാങ് പ്രവിശ്യയിലുണ്ടായ ഖനി സ്ഫോടനത്തിൽ 108 പേർ മരിച്ചതിന് ശേഷം ചൈനയിലുണ്ടാകുന്ന ഏറ്റവും വലിയ ഖനി ദുരന്തമാണിത്. 2023-ലും ഇന്നർ മംഗോളിയയിലുണ്ടായ ഖനി അപകടത്തിൽ 53 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ കൽക്കരി ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായ ചൈനയിൽ, ഖനന മേഖലയിലെ സുരക്ഷാ വീഴ്ചകൾ ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുകയാണ്. ഉപപ്രധാനമന്ത്രി ഷാങ് ഗുവോകിങിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സ്ഫോടനം നടക്കുമ്പോൾ 247 തൊഴിലാളികൾ ഖനിക്കുള്ളിലുണ്ടായിരുന്നു. ചൈനയിലെ പ്രധാന കൽക്കരി ഖനന മേഖലയാണ് ഷാൻസി പ്രവിശ്യ. കഴിഞ്ഞ വർഷം മാത്രം ഇവിടെനിന്ന് 130 കോടി ടൺ കൽക്കരിയാണ് ഖനനം ചെയ്തത്. ഇത് ചൈനയുടെ മൊത്തം ഉൽപാദനത്തിന്റെ മൂന്നിലൊന്ന് വരും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!