Monday, May 25, 2026

നോർഫോക്ക് കൗണ്ടിയിൽ വാഹനാപകടം; ഒരു മരണം

ഒന്റാറിയോ: നോർഫോക്ക് കൗണ്ടിയിലെ ടൗൺസെൻഡ് പ്രദേശത്ത് ഞായറാഴ്ച നടന്ന വാഹനാപകടത്തിൽ ഒരു മരണം. മരിച്ചത് നോർഫോക്ക് കൗണ്ടി സ്വദേശിയായ 75കാരൻ. പിക്കപ്പ് ട്രക്കും എസ്‌യുവിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ​അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 75കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു.

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരം ലഭിച്ചതിനെ തുടർന്ന് ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ്, അ​ഗ്നിരക്ഷാസേന എന്നിവ‍ർ രക്ഷാപ്രവ‍ർത്തനത്തി. അപകടത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗത തടസ്സം അനുഭവപ്പെട്ടു. അന്വേഷണം തുടരുന്നതിനാൽ കോൺസെഷൻ 3 മേഖലയിൽ ഗതാഗത നിയന്ത്രണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!