Thursday, May 28, 2026

ഓൺലൈൻ ലൈംഗിക ചൂഷണ കേസ്: ടൊറന്റോ സ്വദേശിക്ക് യുഎസിൽ 33 വർഷം തടവ്

ടൊറന്റോ: ഓൺലൈൻ വഴി കുട്ടികളെ ലക്ഷ്യമിട്ട് നടത്തിയ വ്യാപക ലൈംഗിക ചൂഷണ കേസിൽ ടൊറന്റോ സ്വദേശിയ്ക്ക് യുഎസിൽ 33 വർഷം തടവ് ശിക്ഷ. 40 വയസ്സുകാരനായ രമണൻ പാത്മനാഥനാണ് “പ്രൊലിഫിക് സെക്‌സ്റ്റോർഷൻ സ്കീം” എന്ന പേരിൽ അറിയപ്പെട്ട കേസിൽ കുറ്റം സമ്മതിച്ചത്. 2014 മുതൽ 2021 വരെ വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ച് കുറഞ്ഞത് 145 കുട്ടികളെ പ്രതി ലക്ഷ്യമിട്ടതായി യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു.

ന്യൂജേഴ്‌സിയിൽ നിന്നുള്ള ഒരു കൗമാരക്കാരനായി നടിച്ച് വീഡിയോ ചാറ്റുകൾ വഴിയാണ് കുട്ടികളെ വലയിലാക്കിയിരുന്നത്. ഇരകളിൽ ചിലർ ആറു വയസ്സ് മാത്രം പ്രായമുള്ളവരാണെന്നും കോടതി രേഖകളിൽ പറയുന്നു. വീഡിയോ ചാറ്റിലൂടെയുള്ള ദൃശ്യങ്ങൾ പ്രതി റെക്കോർഡ് ചെയ്ത് സൂക്ഷിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിർദ്ദേശങ്ങൾ പാലിക്കാത്തപക്ഷം ചിത്രങ്ങൾ കുടുംബത്തിനും സുഹൃത്തുകൾക്കും അയയ്ക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. കാനഡയിൽ നിലവിലുള്ള 12 വർഷത്തെ ശിക്ഷയ്ക്ക് പിന്നാലെ യുഎസിൽ ലഭിച്ച 33 വർഷത്തെ ശിക്ഷ തുടർച്ചയായി നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!