Monday, June 1, 2026

സംസ്ഥാനത്ത് വീണ്ടും അവയവദാനം; നാലുപേർക്ക് പുതുജീവനേകിയ യുവാവിന്റെ ഹൃദയം കൊച്ചിയിലെത്തി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും അവയവദാനത്തിന്റെ മഹത്തായ ഉദാഹരണം. കണ്ണൂരിൽ വാഹനാപകടത്തിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച 23കാരന്റെ ഹൃദയം എയർ ആംബുലൻസിലൂടെ കൊച്ചിയിലെത്തി.

കണ്ണൂർ ആസ്റ്റർ മിംസിൽ നിന്ന് രാവിലെ 9.30ഓടെ ഹൃദയം കന്റോൺമെന്റ് ഡിഎസ്സി സെന്ററിൽ എത്തിച്ചു. തുടർന്ന് സർക്കാറിന്റെ എയർ ആംബുലൻസിൽ 50 മിനിറ്റിനുള്ളിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ഹെലിപാഡിൽ എത്തിച്ചു.

എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയ വിദഗ്ധ ഡോക്ടർമാരുടെ സംഘം ഉടൻ ഹൃദയമാറ്റ ശസ്ത്രക്രിയ ആരംഭിച്ചു. മലപ്പുറം സ്വദേശിയായ 48കാരനാണ് ഹൃദയം മാറ്റിവെക്കുന്നത്.

23കാരന്റെ കരൾ കോഴിക്കോട് Kozhikodeയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലും, വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചു.

ബുധനാഴ്ച രാത്രി കണ്ണൂർ വളക്കൈയിൽ ഉണ്ടായ വാഹനാപകടത്തിലാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ കുടുംബം അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു.

ഈ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ ലഭിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!