Monday, June 1, 2026

വൈദ്യുതി ഉപഭോക്താക്കൾക്ക് തിരിച്ചടി; ഈ മാസം സർചാർജ് ഈടാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് ഈ മാസം ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. യൂണിറ്റിന് രണ്ട് പൈസ വീതമാണ് സർചാർജ് ഈടാക്കുക. പ്രതിമാസ ബില്ലുകൾ ലഭിക്കുന്നവർക്കും ദ്വൈമാസ ബില്ലുകൾ ലഭിക്കുന്നവർക്കും ഒരേ നിരക്കായിരിക്കും ബാധകമാകുക.

കഴിഞ്ഞ മാസം യൂണിറ്റിന് ഒരു പൈസ മാത്രമായിരുന്നു ഇന്ധന സർചാർജ്. എന്നാൽ സംസ്ഥാനത്തിന് പുറത്തുനിന്നും വിവിധ കേന്ദ്രങ്ങളിൽ നിന്നും സ്വതന്ത്ര വൈദ്യുതി ഉൽപ്പാദകരിൽ (ഐപിപി) നിന്നും വൈദ്യുതി വാങ്ങിയതിനെ തുടർന്നുണ്ടായ അധിക സാമ്പത്തിക ബാധ്യതയാണ് സർചാർജ് വർധനവിന് കാരണമായത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടത്തിയ വൈദ്യുതി വാങ്ങലിലൂടെ മാത്രം കെഎസ്ഇബിക്ക് 5.48 കോടി രൂപയുടെ അധിക ചെലവ് വന്നിട്ടുണ്ട്. ഈ തുക ഉപഭോക്താക്കളിൽ നിന്ന് ഇന്ധന സർചാർജായി ഈടാക്കാനാണ് ബോർഡിന്റെ തീരുമാനം.


വൈദ്യുതി വാങ്ങൽ ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുന്നതായാണ് വിലയിരുത്തൽ. ഇന്ധന സർചാർജിലെ ഈ വർധനവ് വരും മാസങ്ങളിലെ വൈദ്യുതി ബില്ലുകളിലും പ്രതിഫലിക്കുമെന്നാണ് സൂചന.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!