കോഴിക്കോട്: രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 1,14,480 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 14,310 രൂപയുമാണ് ഇന്നത്തെ വില.
മേയ് മാസത്തിൽ സ്വർണവില പവന് 1,23,120 രൂപ വരെ ഉയർന്നിരുന്നു. തുടർന്ന് വിലയിൽ കുറവുണ്ടാകുകയായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വവും സ്വർണവിലയെ സ്വാധീനിച്ച പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില നേരിയ തോതിൽ ഉയർന്നു. ട്രോയ് ഔൺസിന് 42 ഡോളർ വർധിച്ച് 4,481 ഡോളറിലെത്തി. വെള്ളിവിലയും വർധിച്ച് ട്രോയ് ഔൺസിന് 73.8 ഡോളറായി.
അസംസ്കൃത എണ്ണവിലയിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ബാരലിന് 96.98 ഡോളറായും ഡബ്ല്യുടിഐ ക്രൂഡ് 95.22 ഡോളറായും വ്യാപാരം തുടരുന്നു.
