Friday, June 12, 2026

ഒസി ട്രാന്‍സ്‌പോ 10 റൂട്ടുകളില്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു

ഓട്ടവ: ഓട്ടവയിലെ പൊതുഗതാഗത സംവിധാനമായ ഒസി ട്രാന്‍സ്‌പോ തങ്ങളുടെ ബസ് സര്‍വീസുകളുടെ ശേഷി വര്‍ധിപ്പിക്കുന്നു. നിലവില്‍ ഭൂരിഭാഗം ഫെഡറല്‍ ജീവനക്കാരും ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഓഫീസുകളില്‍ ഹാജരാകേണ്ടത്. എന്നാല്‍ വരും ജൂലൈ 6 മുതല്‍ ഇത് നാല് ദിവസമായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഓട്ടവയിലെ ബസ് സര്‍വീസുകളില്‍ ഉണ്ടാകാന്‍ ഇടയുള്ള വന്‍ തിരക്ക് മുന്‍കൂട്ടി കണ്ട് 10 പ്രധാന റൂട്ടുകളിലാണ് സര്‍വീസുകളുടെ എണ്ണം കൂട്ടാന്‍ അതോറിറ്റി തയാറെടുക്കുന്നത്.

പൊതുഗതാഗത സംവിധാനത്തിന്റെ കൃത്യതയില്ലായ്മയെക്കുറിച്ച് ഫെഡറല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. കാനഡ പ്രസ് പുറത്തുവിട്ട ഔദ്യോഗിക രേഖകള്‍ പ്രകാരം, ഒസി ട്രാന്‍സ്‌പോയുടെ ബസ് ശൃംഖല പലപ്പോഴും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെടുന്നതായും ഇത് ജീവനക്കാരില്‍ വലിയ നിരാശ ഉണ്ടാക്കുന്നതായും ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്ന് ഫെബ്രുവരിയില്‍ പ്രിവി കൗണ്‍സില്‍ ക്ലര്‍ക്ക് മൈക്കല്‍ സബിയ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഓട്ടവ മേയര്‍ മാര്‍ക്ക് സട്ട്ക്ലിഫുമായി കൂടിക്കാഴ്ച നടത്തി ഗതാഗത സംവിധാനങ്ങളുടെ സജ്ജീകരണങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.

ജീവനക്കാരുടെ താമസസ്ഥലങ്ങളും ഓഫീസുകളുടെ സ്ഥാനങ്ങളും അടിസ്ഥാനമാക്കി ഫെഡറല്‍ ഗവണ്‍മെന്റ് നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്താണ് ഒസി ട്രാന്‍സ്‌പോ ഏറ്റവും തിരക്കേറിയ 10 റൂട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. 5, 8, 13, 24, 61, 62, 63, 66, 74, 75 എന്നീ റൂട്ടുകളിലാണ് പ്രധാനമായും സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഈ റൂട്ടുകളില്‍ മുന്‍കൂട്ടിത്തന്നെ കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും, ഇതിനായുള്ള അന്തിമ ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണെന്നും ഒസി ട്രാന്‍സ്‌പോ പ്ലാനിങ് ഡയറക്ടര്‍ പാറ്റ് ക്രിംഗര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!