Monday, June 15, 2026

ഡൗൺടൗൺ മോഷണം: മൂന്ന് പേർ അറസ്റ്റിൽ

ഹാലിഫാക്സ്: ട്രുറോയിലെ ഡൗൺടൗണിൽ നടന്ന മോഷണ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. 20 വയസ്സുള്ള ഒരു യുവാവിനെയും രണ്ട് കൗമാരക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയത്. കവർച്ച, ആയുധം കൈവശം വയ്ക്കൽ, മോഷണം, കുറ്റകൃത്യം നടത്തുന്നതിനിടെ മുഖംമൂടി ധരിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് ഡൗൺടൗണിൽ മോഷണം നടന്നത്. ട്രുറോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിന്നീട് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈബിൾ ഹിൽ സ്വദേശിയായ 20 വയസുകാരനെതിരെ കവർച്ചക്കേസിന് പുറമെ തീവെപ്പ് കുറ്റവും ചുമത്തിയിട്ടുണ്ട്. യംഗ് സ്ട്രീറ്റിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ പടിക്കെട്ടിൽ ഉണ്ടായ തീപിടുത്തവുമായി ഇയാൾക്ക് ബന്ധമുണ്ട്.

കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും ട്രുറോ പൊലീസ് അറിയിച്ചു. മൂന്ന് പ്രതികളേയും പിന്നീട് ട്രുറോ പ്രൊവിൻഷ്യൽ കോടതിയിൽ ഹാജരാകുമെന്ന് പൊലീസ് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!