Tuesday, June 16, 2026

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ മേല്‍ക്കൂരയില്‍ നിറവ്യത്യാസം

ശബരിമല: ശബരിമലയിലെ സ്വര്‍ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മേല്‍ക്കൂരയില്‍ അസാധാരണമായ നിറവ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്ന് ദേവസ്വം അധികൃതരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ശ്രീകോവിലിന്റെ മുകള്‍ഭാഗത്ത് ഏതെങ്കിലും ദ്രാവകം ഒഴുകിയിറങ്ങിയതാകാമെന്ന സംശയത്തെ തുടര്‍ന്നാണ് വിശദമായ പരിശോധനകള്‍ നടത്തിയത്.

നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തിരുവാഭരണ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ശ്രീകോവിലിലെത്തി സംശയകരമായ ഭാഗങ്ങള്‍ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍, ഭക്തര്‍ സമര്‍പ്പിച്ച നെയ്യ് മേല്‍ക്കൂരയിലേക്ക് ഒഴുകിയെത്തിയതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇതാകാം സ്വര്‍ണപാളികളില്‍ നിറവ്യത്യാസം പ്രകടമാകാന്‍ കാരണമായതെന്നും അവര്‍ കരുതുന്നു.

അതേസമയം, സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കുന്നതിനായി കൂടുതല്‍ പരിശോധനകള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ശബരിമലയിലെ അതീവ പ്രാധാന്യമുള്ള സ്വര്‍ണ ശ്രീകോവിലില്‍ ഇത്തരമൊരു മാറ്റം കണ്ടെത്തിയ സാഹചര്യത്തില്‍ വിഷയം ഗൗരവത്തോടെയാണ് ദേവസ്വം അധികൃതര്‍ സമീപിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!