ആഗോളതലത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ജി7 രാജ്യങ്ങൾക്കിനി ഒറ്റയ്ക്ക് ലോകം ഭരിക്കാനാകില്ലെന്നും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു അദ്ദേഹത്തിന്റെ ഈ നിർണായക പ്രതികരണം.

ലോകത്തെ പ്രമുഖ വികസ്വര രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തിയാലേ ആഗോള പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകൂ. ഉച്ചകോടിയിൽ ഇന്ത്യയുടെ സാന്നിധ്യം പുതിയൊരു ആഗോള ക്രമത്തിന്റെ (New World Order) തെളിവാണെന്നും അയർലണ്ടിലെ ട്രിനിറ്റി കോളേജിൽ സംസാരിക്കവേ മാർക്ക് കാർണി വ്യക്തമാക്കി.

