Wednesday, June 17, 2026

എണ്ണവില ഇടിഞ്ഞു; നോവസ്കോഷയിൽ ഇന്ധനവിലയിൽ കുറവ്

ഹാലിഫാക്സ്: കാനഡയിലെ നോവസ്കോഷയിൽ ഡീസൽ വില വീണ്ടും കുറച്ചു. ആഗോള വിപണിയിലെ മാറ്റങ്ങൾ കണക്കിലെടുത്ത് നോവ സ്കോഷ എനർജി ബോർഡ് ‘ഇന്ററപ്റ്റർ ക്ലോസ്’ നടപ്പിലാക്കിയതോടെ ഡീസൽ വിലയിൽ ലിറ്ററിന് 7.1 സെന്റോളം കുറവുണ്ടായി. പെട്രോൾ വിലയിൽ തൽക്കാലം മാറ്റമില്ലാതെ ലിറ്ററിന് 169.8 സെന്റിൽ തുടരുകയാണ്.

ഇതോടെ ഡീസൽ വില ലിറ്ററിന് 186.5 സെന്റ് ആയി. തിങ്കളാഴ്ച മുതൽ ഡീസൽ വിലയിൽ മൊത്തം 15.7 സെന്റിന്റെ കുറവുണ്ടായി.
ഇതിന് മുമ്പ് ചൊവ്വാഴ്ച മാത്രം 7.1 സെന്റിന്റെ കുറവോടെ വില 195.1 സെന്റായി കുറച്ചിരുന്നു. രണ്ടുദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇന്ധനവിലയിൽ കുറവ് രേഖപ്പെടുത്തുന്നത്.

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിനെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 80-83 ഡോളറിലേക്ക് ഇടിഞ്ഞു. ഇതിന്റെ പ്രതിഫലനമായിട്ടാണ് നോവസ്കോഷയിൽ ഇന്ധനവിലയിൽ കുറവുണ്ടായത്. ആഗോള വിപണിയിലെ അനിശ്ചിതത്വം തുടർന്നുകൊണ്ടിരിക്കുമ്പോൾ ഭാവിയിൽ വിലയിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും വിദഗ്ധർ സൂചിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!