കാന്‍സാസ് സിറ്റി: ലോകകപ്പിലെ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തിരുത്തിയെഴുതി അര്‍ജന്റീനയുടെ രാജകുമാരന്. 2026 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ അള്‍ജീരിയയെ തകര്‍ത്തെറിഞ്ഞ് ലയണല്‍ മെസ്സി ഹാട്രിക് കുറിച്ചപ്പോള്‍, തകര്‍ന്നത് പെലെയുടെ റെക്കോര്‍ഡുകള്‍ മാത്രമല്ല; ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന ക്ലോസെയുടെ 16 ഗോളുകളുടെ സര്‍വ്വകാല റെക്കോര്‍ഡിനൊപ്പമാണ് മെസ്സി ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.
മത്സരത്തിനിറങ്ങിയതോടെ ഫുട്ബോള്‍ ചരിത്രത്തില്‍ ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ കളിക്കുന്ന ആദ്യ പുരുഷ താരം എന്ന റെക്കോര്‍ഡ് മെസി സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന തന്റെ സ്വന്തം റെക്കോര്‍ഡ് മെസി ഈ മത്സരത്തോടെ 27 ആയി ഉയര്‍ത്തി. മത്സരത്തിന്റെ 17-ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോളിന്റെ ത്രൂ പാസില്‍ നിന്ന് മനോഹരമായൊരു കര്‍വിങ് ഷോട്ടിലൂടെ മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. ഈ ഗോളോടെ അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവും എന്ന അപൂര്‍വ റെക്കോര്‍ഡ് മെസിക്ക് സ്വന്തമായി.

ജര്‍മനിയുടെ മുന്‍ സ്ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെയുടെ എക്കാലത്തെയും വലിയ റെക്കോര്‍ഡിനൊപ്പം എത്തിയ മെസ്സി, വരും മത്സരങ്ങളില്‍ ഇത് മറികടുക്കുമെന്ന ഉറപ്പിലാണ് ആരാധകര്‍.
