Friday, June 19, 2026

മാരിടൈംസ് പ്രവിശ്യകളില്‍ ഇന്ധനവില കുറഞ്ഞു; വാഹന ഉടമകള്‍ക്ക് ആശ്വാസം

അറ്റ്‌ലാന്റിക്: മാരിടൈം പ്രവിശ്യകളില്‍ ഇന്ധനവിലയില്‍ വന്‍ കുറവ്. കഴിഞ്ഞ ദിവസം രാത്രിയോടെ മൂന്ന് പ്രവിശ്യകളിലും (നോവസ്‌കോഷ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, ന്യൂബ്രണ്‍സ്വിക്ക്) പെട്രോള്‍, ഡീസല്‍ വിലകള്‍ ഒരുപോലെ കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്ക് പിന്നാലെയാണ് പ്രവിശ്യകളില്‍ പുതിയ വില നിലവാരത്തില്‍ ഇന്ധന വിതരണം ആരംഭിച്ചത്.

നോവസ്‌കോഷാ (Nova Scotia)

നോവസ്‌കോഷയിലെ ഹാലിഫാക്‌സ് മേഖലയില്‍ റഗുലര്‍ സെല്‍ഫ് സര്‍വീസ് പെട്രോള്‍ ലിറ്ററിന് 4.5 സെന്റ് കുറഞ്ഞു. ഇതോടെ പുതിയ കുറഞ്ഞ നിരക്ക് ലിറ്ററിന് 165.3 സെന്റായി. ഡീസല്‍ വിലയില്‍ ലിറ്ററിന് 1.1 സെന്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്. പുതിയ കുറഞ്ഞ നിരക്ക് ലിറ്ററിന് 185.4 സെന്റാണ്. അതേസമയം, കേപ് ബ്രെറ്റനില്‍ (Cape Breton) റഗുലര്‍ സെല്‍ഫ് സര്‍വീസ് പെട്രോള്‍ ലിറ്ററിന് കുറഞ്ഞ വില 167.2 സെന്റും, ഡീസലിന് 187.3 സെന്റുമാണ്.

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് (P.E.I.)

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ റഗുലര്‍ സെല്‍ഫ് സര്‍വീസ് പെട്രോള്‍ വിലയില്‍ 4.6 സെന്റിന്റെ കുറവുണ്ടായി. ഇതോടെ ഇവിടുത്തെ വാഹന ഉടമകള്‍ പെട്രോള്‍ കുറഞ്ഞത് 177.6 സെന്റ് നല്‍കിയാല്‍ മതിയാകും. ഡീസല്‍ വിലയിലാണ് ഇവിടെ ഏറ്റവും വലിയ ഇടിവുണ്ടായത്. ലിറ്ററിന് 9.8 സെന്റ് കുറഞ്ഞതോടെ ഡീസലിന്റെ പുതിയ കുറഞ്ഞ നിരക്ക് 201.7 സെന്റായി മാറി.

ന്യൂബ്രണ്‍സ്വിക്ക് (New Brunswick)

ന്യൂ ബ്രണ്‍സ്വിക്കില്‍ റഗുലര്‍ സെല്‍ഫ് സര്‍വീസ് പെട്രോള്‍ വിലയില്‍ ലിറ്ററിന് 2.6 സെന്റ് കുറഞ്ഞു. ഇതോടെ പുതിയ പരമാവധി വില ലിറ്ററിന് 173.9 സെന്റായി നിശ്ചയിക്കപ്പെട്ടു. ഡീസല്‍ വിലയില്‍ കഴിഞ്ഞ രാത്രിയില്‍ 1.7 സെന്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇവിടുത്തെ പുതിയ പരമാവധി ഡീസല്‍ വില ലിറ്ററിന് 204.8 സെന്റാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!