ലണ്ടന്‍: യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നുവെന്ന് കെയര്‍ സ്റ്റാര്‍മര്‍ എക്സില്‍ കുറിച്ചു. ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവും രാജിവച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. 2025 ജൂലൈ 5നാണ് സ്റ്റാര്‍മര്‍ യുകെ പ്രധാനമന്ത്രിയായി അധികാരമേറ്റത്
രാജ്യത്തെ സേവിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം കുറിച്ചു. തന്റെ രാജി തീരുമാനം ചാള്‍സ് മൂന്നാമന്‍ രാജാവിനെ ഔദ്യോഗികമായി അറിയിച്ചതായും, പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുന്നത് വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നും സ്റ്റാര്‍മര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ജനപിന്തുണ ക്രമാതീതമായി ഇടിയുകയും, നേതൃമാറ്റത്തിനായി ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ മുറവിളി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത രാജി. 14 വര്‍ഷം നീണ്ടുനിന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട്, 2024-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയായിരുന്നു സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി യുകെയില്‍ അധികാരം പിടിച്ചത്. തുടര്‍ന്ന് 2024 ജൂലൈ 5-നാണ് അദ്ദേഹം യുകെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. എന്നാല്‍ ഭരണം ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും കടുത്ത രാഷ്ട്രീയ പ്രതിസന്ധികളും വിവാദങ്ങളുമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.
അടുത്തിടെ നടന്ന പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ ലേബര്‍ പാര്‍ട്ടിക്ക് നേരിട്ട കനത്ത തിരിച്ചടിയാണ് സ്റ്റാര്‍മറുടെ കസേര തെറിപ്പിച്ചത്. ജനവികാരം പാര്‍ട്ടിക്ക് എതിരാണെന്ന് മനസ്സിലാക്കിയ ലേബര്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം എംപിമാരും സ്റ്റാര്‍മറുടെ രാജി ആവശ്യപ്പെട്ട് ശക്തമായി രംഗത്തെത്തുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്നും ജനങ്ങളില്‍ നിന്നും സമ്മര്‍ദ്ദം ശക്തമായിട്ടും ആദ്യം രാജിവെക്കാന്‍ വിസമ്മതിച്ച സ്റ്റാര്‍മര്‍ക്ക്, ഒടുവില്‍ സ്വന്തം പാര്‍ട്ടിയുടെ എംപിമാര്‍ പൂര്‍ണ്ണമായും കൈവിട്ടതോടെ പദവി ഒഴിയുകയല്ലാതെ മറ്റ് വഴികളില്ലാതായി. യുകെ പാര്‍ലമെന്റിലെ മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായിരുന്ന കെയര്‍ സ്റ്റാര്‍മറുടെ ഈ അപ്രതീക്ഷിത പതനം അന്താരാഷ്ട്ര രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
