Tuesday, June 23, 2026

വീണ്ടും വില്ലനായി എഐ; 21,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഓറാക്കിള്‍

മുംബൈ: തൊഴില്‍രംഗത്ത് എഐ വീണ്ടും വില്ലനാകുന്നു. പ്രമുഖ ആഗോള ഐടി കമ്പനിയായ ഒറാക്കിള്‍ 21,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. തങ്ങളുടെ ബിസിനസ് ഓപ്പറേഷന്‍സില്‍ എഐ സാങ്കേതികവിദ്യ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ഈ വന്‍ പിരിച്ചുവിടല്‍. നിലവില്‍ ലോകമെമ്പാടുമായി 1,61,000 ജീവനക്കാരുള്ള ഒറാക്കിള്‍, തങ്ങളുടെ ആകെ ജീവനക്കാരുടെ എണ്ണം 1,41,000 ആയി കുറയ്ക്കുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

സമീപകാലത്തായി എഐയുടെ വരവോടെ ലോകമെമ്പാടുമുള്ള 119-ഓളം പ്രമുഖ ടെക് കമ്പനികളാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ഇതുവഴി ഇതിനോടകം ഏകദേശം ഒരു ലക്ഷത്തിലേറെ ടെക് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്. ഒറാക്കിളിന്റെ ആകെ ബിസിനസ് വരുമാനത്തിലും പുതിയ കരാറുകളിലും വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് കമ്പനി ഈ കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

എഐ സേവനങ്ങളുടെ വിപുലീകരണത്തിനും നവീകരണത്തിനുമായി 70 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഒറാക്കിള്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപുറമേ, കടപ്പത്രങ്ങളിലൂടെ (Bonds) 40 ബില്യണ്‍ ഡോളറും, മുന്‍പ് പ്രഖ്യാപിച്ച ഓഹരി വില്പനയിലൂടെ 20 ബില്യണ്‍ ഡോളറും സമാഹരിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. ഭാവിയില്‍ എഐ അധിഷ്ഠിത സേവനങ്ങളിലേക്ക് പൂര്‍ണ്ണമായി മാറുന്നതിന്റെ ഭാഗമായാണ് ഈ വന്‍ സാമ്പത്തിക സമാഹരണം.

അതേസമയം, കമ്പനിയുടെ ഈ പുതിയ നീക്കങ്ങള്‍ ഒറാക്കിളിന്റെ ഓഹരി വിലയെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കമ്പനിയുടെ ഓഹരി വിലയില്‍ 9.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. മുന്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 8.9 ശതമാനവും, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10.5 ശതമാനവും ഓഹരികളില്‍ നഷ്ടം നേരിട്ടിട്ടുണ്ട്. എങ്കിലും, ദീര്‍ഘകാല ഓഹരി വിപണി നിരക്കുകള്‍ പരിശോധിക്കുമ്പോള്‍ കമ്പനിക്ക് വലിയ രീതിയിലുള്ള തകര്‍ച്ച ഇതുവരെ സംഭവിച്ചിട്ടില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!