Wednesday, June 24, 2026

കാനഡയില്‍ മലയാളി യുവാവിനെ കാണാനില്ല; ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് സഹായം അഭ്യര്‍ത്ഥിച്ച് മാതാപിതാക്കള്‍

ടൊറന്റോ: കാനഡയില്‍ പഠനവീസയില്‍ എത്തി ജോലി ചെയ്ത് വരികയായിരുന്നു മലയാളി യുവാവിനെ കാണാനില്ല. ഗുജറാത്തിലെ വഡോദരയില്‍ സ്ഥിരതാമസമാക്കിയ മലയാളി ദമ്പതികളായ വിജയന്‍ നായരുടെയും ശോഭ നായരുടെയും മകന്‍ അഭിഷേക് വിജയന്‍ നായരെയാണ് (29) കാണാതായത്. കഴിഞ്ഞ ആറ് മാസമായി തങ്ങളുടെ മകനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മാതാപിതാക്കള്‍ ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കത്തയച്ചു.

2021 ഡിസംബര്‍ 21നാണ് അഭിഷേക് വഡോദരയില്‍ നിന്നും കാനഡയിലേക്ക് നാല് വര്‍ഷത്തെ സ്റ്റഡി വീസയില്‍ യാത്ര തിരിക്കുന്നത്. പഠനത്തിന് ശേഷം വര്‍ക്ക് വീസയിലേക്ക് മാറിയ അഭിഷേക്, കഴിഞ്ഞ 2025 നവംബറില്‍ വീസ പുതുക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി മകനെക്കുറിച്ച് യാതൊരു വിവരമില്ലെന്നും ഫോണ്‍ കോളുകളോട് പ്രതികരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. പ്രായമായ തങ്ങള്‍ രണ്ടുപേരും നിലവില്‍ രോഗബാധിതരാണെന്നും മകനെക്കുറിച്ചുള്ള ആശങ്ക ഓരോ ദിവസവും കടുത്ത മാനസിക വിഷമമാണ് ഉണ്ടാക്കുന്നതെന്നും അവര്‍ കോണ്‍സുലേറ്റിന് അയച്ച കത്തില്‍ പറയുന്നു.

അഭിഷേകിനെ കണ്ടെത്താന്‍ സഹായിച്ചേക്കാവുന്ന ചില പ്രധാന വിവരങ്ങളും മാതാപിതാക്കള്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ 2026 ജനുവരി ആദ്യവാരത്തില്‍ ഒരു ആഴ്ചയോളം അഭിഷേകിനെ ബ്രാംപ്ടണ്‍ സിവിക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ജനുവരി 10ന് ആശുപത്രിയില്‍ നിന്നും +1-905-494-2120 എന്ന നമ്പറില്‍ നിന്നും മാതാപിതാക്കള്‍ക്ക് കോള്‍ വന്നിരുന്നു. ഈ സമയത്ത് അഭിഷേകിന്റെ അമ്മയുടെ സഹോദരന്റെ പരിചയക്കാരനായ അല്‍വിന്‍ എന്ന മലയാളി യുവാവ് ആശുപത്രിയില്‍ അഭിഷേകിനെ സന്ദര്‍ശിച്ചിരുന്നു. ഇതുകൂടാതെ വിക്ടര്‍ ഒര്‍സോ എന്ന നൈജീരിയന്‍ സ്വദേശിയായ ഒരു പാര്‍ട്ട് ടൈം ജോലിസ്ഥലത്തെ സുഹൃത്തും അഭിഷേകിനെ സന്ദര്‍ശിച്ചിരുന്നു.

ഈസ്റ്റ് യോര്‍ക്കിലെ ഗാംബിള്‍ അവന്യൂ, ബ്രാംപ്ടണിലെ മോര്‍ട്ടണ്‍ വേ കൂടാതെ ബ്രാംപ്ടണിലെ വില്‍ക്കിന്‍സണ്‍ റോഡിലുള്ള ഒരു സര്‍ക്കാര്‍ ഷെല്‍ട്ടര്‍ (15 Wilkinson Rd, Brampton, ON L6T 4X1) എന്നിവയാണ് അഭിഷേക് അവസാനമായി താമസിച്ചതായി അറിയുന്ന വിലാസങ്ങള്‍. ബ്രാംപ്ടണ്‍, ഈസ്റ്റ് യോര്‍ക്ക്, ടൊറന്റോ അല്ലെങ്കില്‍ ജി.ടി.എ (GTA) പരിധിയില്‍ ഉള്ള ആര്‍ക്കെങ്കിലും അഭിഷേകിനെക്കുറിച്ചോ സുഹൃത്ത് വിക്ടറിനെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങള്‍ അറിയാമെങ്കില്‍ ദയവായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മാതാപിതാക്കള്‍ അഭ്യര്‍ത്ഥിക്കുന്നു.

ബന്ധപ്പെടേണ്ട വിവരങ്ങള്‍:

മാതാവ്: ശോഭ നായര്‍ – +91 94081 49137 (ഫോണ്‍ / വാട്‌സ്ആപ്പ്)

വിലാസം: 42, സായ് മന്ദിര്‍, കരേലി ബാഗ്, വഡോദര, ഗുജറാത്ത്, ഇന്ത്യ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!