Saturday, June 27, 2026

രഞ്ജിത്തിന്റെ ‘ലോ ആൻഡ് ഓർഡർ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി; അതിഥി വേഷത്തിൽ മമ്മൂട്ടിയും

കൊച്ചി: ‘തുടരും’ ഫെയിം പ്രകാശ് വർമയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രം ‘ലോ ആൻഡ് ഓർഡർ’-ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നടൻ മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്.ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലും എത്തുന്നുവെന്നതാണ് മറ്റൊരു പ്രധാന ആകർഷണം.

സത്യം സിനിമാസും മഹാ സുബൈർ മൂവീക്ഷേത്രയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് പ്രേമചന്ദ്രൻ എ.ജി, മഹാ സുബൈർ എന്നിവരാണ് നിർമ്മാതാക്കൾ. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ എന്നിവർ ഉൾപ്പെടെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയലാണ് സംഗീതം ഒരുക്കുന്നത്. ബിജിബാൽ പശ്ചാത്തല സംഗീതവും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- സുനിൽ സിങ്ങ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അതുൽ പ്രേം,സൈനുദ്ദീൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ,പ്രൊഡക്ഷൻ ഡിസൈൻ-സാബുറാം, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്-റോഷൻ എൻ ജി,സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ, അസ്സോസിയേറ്റ് ഡയറക്ടർ-ബോസ് വി,കാസ്റ്റിങ്ങ് ഡയറക്ടർ-ശാലിനി, ശബ്ദമിശ്രണം- വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈനർ- കിഷൻ സപ്താ, നൃത്ത സംവിധാനം- ഷെരീഫ്, അർച്ചന, സംഘട്ടനം-കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയ ശശി, പിസി സ്റ്റണ്ട്സ്, പി ആർ ഒ-എ എസ് ദിനേശ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!