Monday, June 29, 2026

ഹോർമൂസ് പ്രതിസന്ധി: കപ്പൽ ക്ലീനിംഗ് തൊഴിലാളികൾക്കും നാവികർക്കും പുതിയ അവസരങ്ങൾ; ഉയർന്ന ശമ്പളവും വാർ റിസ്ക് അലവൻസും

കൊച്ചി: മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയും ഹോർമൂസ് കടലിടുക്കിലെ സുരക്ഷാ വെല്ലുവിളികളും ആഗോള ഷിപ്പിംഗ് മേഖലയെ ബാധിക്കുന്നതിനിടെ, കപ്പൽ ക്ലീനിംഗ്, അറ്റകുറ്റപ്പണി, നാവിക മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പുതിയ തൊഴിൽ അവസരങ്ങളും ഉയർന്ന പ്രതിഫലവും ലഭിക്കുമെന്ന് റിപ്പോർട്ടുകൾ.

ഹോർമൂസ് കടലിടുക്കിലൂടെ സർവീസ് നടത്തിയ നിരവധി ചരക്കുകപ്പലുകൾ സുരക്ഷാ കാരണങ്ങളാൽ വൈകിയതോടെ അവ വീണ്ടും സർവീസിലേക്ക് മടങ്ങുന്നതിന് മുമ്പ് ഹൾ ക്ലീനിംഗ് (Hull Cleaning), അറ്റകുറ്റപ്പണികൾ, കാർഗോ ഹോൾഡ് ക്ലീനിംഗ് തുടങ്ങിയ ജോലികൾക്ക് ആവശ്യകത വർധിച്ചിരിക്കുകയാണ്. ഇതോടെ ഈ മേഖലയിൽ പ്രാവീണ്യമുള്ള തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുന്നുവെന്നാണ് വിലയിരുത്തൽ.

അതേസമയം, പേർഷ്യൻ ഗൾഫ്, ഹോർമൂസ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ എന്നിവ ഉൾപ്പെടുന്ന ഉയർന്ന അപകടസാധ്യതയുള്ള കടൽമേഖലകളിൽ സർവീസ് നടത്തുന്ന കപ്പലുകളിലെ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന് പുറമെ വാർ റിസ്ക് അലവൻസ് (War Risk Bonus), പ്രത്യേക ഇൻസെന്റീവ്, അധിക ഓവർടൈം വേതനം എന്നിവ നൽകാൻ ചില ഷിപ്പിംഗ് കമ്പനികൾ തയ്യാറാകുന്നതായും റിപ്പോർട്ടുകളുണ്ട്.

പുതിയ ചരക്കുകൾ കയറ്റുന്നതിന് മുമ്പ് കാർഗോ ഹോൾഡുകൾ വൃത്തിയാക്കുന്ന ജോലികൾക്കും അധിക പ്രതിഫലം ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. തുറമുഖങ്ങളിലെ കാലതാമസം കുറയ്ക്കുന്നതിനും കപ്പലുകളുടെ പ്രവർത്തനം വേഗത്തിലാക്കുന്നതിനുമായി ഇത്തരം ജോലികൾക്ക് മുൻഗണന നൽകുന്നുണ്ട്.

എന്നാൽ, യുദ്ധസാഹചര്യത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വാഗ്ദാനം ചെയ്ത വാർ റിസ്ക് അലവൻസും മറ്റ് ആനുകൂല്യങ്ങളും എല്ലാ കമ്പനികളും ഒരേ രീതിയിൽ നൽകുന്നില്ലെന്ന പരാതികളും ഉയരുന്നുണ്ട്. അതിനാൽ തൊഴിൽ കരാറുകൾ, ഇൻഷുറൻസ് വ്യവസ്ഥകൾ, വാർ റിസ്ക് ബോണസ് സംബന്ധിച്ച വ്യവസ്ഥകൾ എന്നിവ വ്യക്തമായി പരിശോധിച്ച ശേഷമേ ജോലി സ്വീകരിക്കാവൂ എന്ന് വിദഗ്ധർ നിർദേശിക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!