Wednesday, July 1, 2026

ഓഷവ റോമാസ് മാസ്റ്റേഴ്‌സ് കപ്പിൽ ഫീനിക്സ് കേരളയ്ക്ക് കിരീടം; തകർപ്പൻ പ്രകടനവുമായി മലയാളി താരങ്ങൾ

ടൊറന്റോ: ഒന്റാരിയോയിലെ ഓഷവയിൽ നടന്ന റോമാസ് മാസ്റ്റേഴ്‌സ് കപ്പിൽ (ROMAS Masters Cup) ഫീനിക്സ് കേരള ജേതാക്കളായി. ജൂൺ 20, 21 തീയതികളിലായി നടന്ന ആവേശകരമായ മത്സരങ്ങളിൽ ഫൈനലിൽ ഫീനിക്സ് മാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയാണ് ഫീനിക്സ് കേരള കിരീടം സ്വന്തമാക്കിയത്.

40 വയസ്സിന് മുകളിലുള്ള താരങ്ങൾക്കായി സംഘടിപ്പിച്ച ടൂർണമെന്റിൽ കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 ടീമുകളാണ് മാറ്റുരച്ചത്. മലയാളി താരങ്ങളുടെ മികച്ച പ്രകടനവും ആവേശകരമായ മത്സരങ്ങളും ടൂർണമെന്റിനെ ശ്രദ്ധേയമാക്കി. വനിതാ വിഭാഗത്തിൽ ഹാർമണി സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി ഡർഹം ക്വീൻസ് കിരീടം സ്വന്തമാക്കി.

ഒന്റാരിയോ തടാകക്കരയിലെ സ്റ്റോൺ സ്ട്രീറ്റ് പാർക്കിൽ നടന്ന മത്സരങ്ങൾ കാണാൻ ആയിരക്കണക്കിന് കായികപ്രേമികളാണ് എത്തിയത്. കായിക മികവിനൊപ്പം മലയാളി സമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും വിളിച്ചോതുന്ന വേദിയായി ടൂർണമെന്റ് മാറി.

സമാപനച്ചടങ്ങിൽ ഓഷവ എംപി റോണ്ട കിക്ക്‌ലാൻഡ് മുഖ്യാതിഥിയായി പങ്കെടുത്തു. വിജയികൾക്കും റണ്ണേഴ്സ് അപ്പ് ടീമുകൾക്കും വ്യക്തിഗത പുരസ്കാരങ്ങളും ട്രോഫികളും വിതരണം ചെയ്തു. ടൂർണമെന്റിലുടനീളം മികച്ച അച്ചടക്കം പുലർത്തിയ ഓഷവ സെന്റ് ജോസഫ് ക്രിക്കറ്റ് ക്ലബിന് ഫെയർ പ്ലേ അവാർഡും സമ്മാനിച്ചു.

മെഗാ സ്പോൺസർ അമർജിത് ബാലകൃഷ്ണൻ, ഗ്രാൻഡ് സ്പോൺസർ സജി കരിയാടിയിൽ, ഡി.കെ (ജെയിംസ് ഓട്ടോ ഗ്രൂപ്പ്), കമ്മ്യൂണിറ്റി നേതാക്കളായ ടോമി കൊക്കാട്ട്, ബെല്ലന്റ് മാത്യു എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ടൂർണമെന്റ് വിജയകരമായി സംഘടിപ്പിച്ച റോമാസ് ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായ സ്റ്റാൻലി തോമസ്, അജേഷ് ആന്റണി, സുമേഷ് തോമസ് എന്നിവരെയും സംഘാടകരെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!