Saturday, July 4, 2026

ഉഷ്ണതരംഗത്തിന് പിന്നാലെ ഹാലിഫാക്‌സില്‍ ബ്ലാക്ക് ഔട്ട്; ദുരിതത്തിലായി പതിനായിരങ്ങള്‍

നോവസ്‌കോഷ: കടുത്ത ഉഷ്ണതരംഗത്തില്‍ വലയുന്നതിനിടെ ഹാലിഫാക്‌സ് മേഖലയില്‍ വന്‍ വൈദ്യുതി മുടക്കം. വെള്ളിയാഴ്ച രാത്രിയുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് 44,000-ത്തിലധികം നോവസ്‌കോഷ ഉപഭോക്താക്കള്‍ പൂര്‍ണ്ണമായും ഇരുട്ടിലായി. മേഖലയിലെ ലേക്‌സൈഡ് സബ്‌സ്റ്റേഷനില്‍ (Lakeside Substation) രാത്രി 8:01 ഓടെയാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. ഇവിടെയുള്ള പ്രധാന ഉപകരണങ്ങളിലൊന്ന് തകരാറിലായതാണ് ഇതിന് കാരണം.

സബ്‌സ്റ്റേഷനില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സബ്‌സ്റ്റേഷനിലെ 1,38,000 വോള്‍ട്ട് ലൈന്‍ നിയന്ത്രിക്കുന്ന സ്വിച്ചുകളിലൊന്ന് പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നുവെന്ന് ഹാലിഫാക്‌സ് റീജിയണല്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ഡിസ്ട്രിക്റ്റ് ഓപ്പറേഷന്‍സ് ചീഫ് റോബര്‍ട്ട് ഹെബ്ബ് വ്യക്തമാക്കി. ബെഡ്‌ഫോര്‍ഡ് മുതല്‍ ഈസ്റ്റ് ഡോവര്‍, കെച്ച് ഹാര്‍ബര്‍ വരെയുള്ള വലിയൊരു പ്രദേശത്തെയാണ് വൈദ്യുതി മുടക്കം ബാധിച്ചത്.

അതേസമയം, അമിത ഉപയോഗം കാരണമുളള ‘ലോഡ് ഷെഡ്ഡിംഗ്’ അല്ല ഇതെന്നും, സബ്‌സ്റ്റേഷനിലുണ്ടായ തികച്ചും അപ്രതീക്ഷിതമായ തകരാര്‍ മാത്രമാണിതെന്നും കമ്പനി വക്താവ് സ്ഥിരീകരിച്ചു. അന്തരീക്ഷത്തിലെ ഉപ്പിന്റെ അംശം (salt contamination) കാരണമാണ് തകരാറുണ്ടായതെന്ന തരത്തില്‍ നേരത്തെ സിസ്റ്റത്തില്‍ നിന്ന് വന്ന അറിയിപ്പ് തെറ്റാണെന്നും അതില്‍ ഖേദിക്കുന്നുവെന്നും നോവസ്‌കോഷ പവര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!