Sunday, July 5, 2026

സെന്റനിയല്‍ പ്ലാനറ്റേറിയം നവീകരണം; 40 മില്യണ്‍ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍

കാല്‍ഗറി: കലാരംഗത്തും വിദ്യാഭ്യാസ മേഖലയിലും മികച്ച മുന്നേറ്റം കൈവരിക്കുന്നതിനായി കാല്‍ഗറിയിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമായ Contemporary Calgaryക്ക് 40 മില്യണ്‍ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍. നഗരത്തിലെ ചരിത്രപ്രസിദ്ധമായ പഴയ ‘സെന്റനിയല്‍ പ്ലാനറ്റേറിയം’ കെട്ടിടത്തെ ആധുനിക രീതിയിലേക്ക് മാറ്റിയെടുക്കുന്ന പദ്ധതി പൂര്‍ത്തിയാക്കാന്‍ ഈ നിക്ഷേപം സഹായിക്കും.

ഈ ധനസഹായം കാല്‍ഗറിയിലെ ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ലിബറല്‍ എം.പി കോറി ഹോഗന്‍ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്ന ഈ കേന്ദ്രത്തിലൂടെ ജനങ്ങള്‍ക്ക് കലയുമായി കൂടുതല്‍ അടുക്കാന്‍ സാധിക്കുമെന്നും ഇത് നഗരത്തിന്റെ സാംസ്‌കാരിക ഉണര്‍വിന് വലിയ പിന്തുണയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവീകരണം പൂര്‍ത്തിയാകുന്നതോടെ Contemporary Calgaryക്ക് 39,000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണമുള്ള ഗാലറിയും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള പ്രത്യേക സൗകര്യങ്ങളും ലഭ്യമാകും. കാനഡയില്‍ ആദ്യമായി പൂര്‍ണ്ണമായും സമകാലിക കലകള്‍ക്കായി (Contemporary art) സമര്‍പ്പിച്ചിരിക്കുന്ന ‘ഫ്‌ലാറ്റ്-ഫ്‌ലോര്‍ എല്‍.ഇ.ഡി ഡോം’ (Flat-floor LED dome) ഇവിടെ സ്ഥാപിക്കുന്നതോടെ ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഈ കേന്ദ്രത്തിന് സാധിക്കുമെന്നും ഹോഗന്‍ വ്യക്തമാക്കി.

കാല്‍ഗറിയിലെ ഏറ്റവും പ്രശസ്തമായ ഈ പൈതൃക കെട്ടിടം സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും നല്‍കിയ പിന്തുണയ്ക്ക് Contemporary Calgary സി.ഇ.ഒ ഡേവിഡ് ലീന്‍സ്റ്റര്‍ ഫെഡറല്‍ സര്‍ക്കാരിനോട് നന്ദി രേഖപ്പെടുത്തി. കാനഡയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാരുകളുടെ കൂട്ടായ പങ്കാളിത്തത്തോടെയാണ് മുന്‍പ് സെന്റേനിയല്‍ പ്ലാനറ്റേറിയം നിര്‍മ്മിച്ചതെന്നും ഇന്നത്തെ ഈ വലിയ നിക്ഷേപം ആ പാരമ്പര്യം വരുംതലമുറകള്‍ക്കായി നിലനിര്‍ത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൈതൃക സംരക്ഷണവും ആധുനിക പുനരുപയോഗവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!