Sunday, July 5, 2026

നദികളിലെ താപനില ഉയരുന്നു; ബിസിയില്‍ സാല്‍മണ്‍ മത്സ്യങ്ങളുടെ നിലനില്‍പ്പില്‍ ആശങ്ക

ഓട്ടവ: കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയുടെ ഉള്‍പ്രദേശങ്ങളിലെ നദികളിലും അരുവികളിലും ജലത്തിലെ താപനില ഉയരുന്നതും ജലനിരപ്പ് താഴുന്നതും വരാനിരിക്കുന്ന സീസണില്‍ സോക്കായ് സാല്‍മണ്‍ മത്സ്യങ്ങളുടെ നിലനില്‍പ്പിനെ ഗുരുതരമായി ബാധിക്കുമെന്ന് ആശങ്ക. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒകനഗന്‍ ജലാശയങ്ങളിലേക്ക് എത്തുന്ന സാല്‍മണ്‍ മത്സ്യങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

‘സിലിക്‌സ് ഒകനാഗന്‍ നേഷന്‍ അലയന്‍സ്’ (Syilx Okanagan Nation Alliance) പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഇത്തവണ കേവലം 32,300 നും 96,900 നും ഇടയില്‍ സോക്കായ് സാല്‍മണുകള്‍ മാത്രമേ കൊളംബിയ നദിയിലെ ബോണ്‍വില്ലി അണക്കെട്ട് കടക്കൂ എന്നാണ് കണക്കാക്കുന്നത്. ഇതില്‍ തന്നെ കേവലം 4,800 നും 14,500 നും ഇടയില്‍ മത്സ്യങ്ങള്‍ മാത്രമേ ഒസൂയൂസ് തടാകത്തിന് മുകളിലുള്ള പ്രജനന മേഖലകളില്‍ എത്താന്‍ സാധ്യതയുള്ളൂ. സാധാരണയായി 180,700 മുതല്‍ 205,500 വരെയുള്ള മത്സ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഈ പ്രജനന കേന്ദ്രങ്ങള്‍.

പസഫിക് സമുദ്രത്തില്‍ നിന്ന് ആയിരത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ച്, ഒന്‍പതോളം ജലവൈദ്യുത അണക്കെട്ടുകള്‍ കടന്നാണ് ഇവ സിലിക്‌സ് മേഖലയില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷവും കടുത്ത ചൂട് കാരണം ഭൂരിഭാഗം മത്സ്യങ്ങളും ബ്രിട്ടിഷ് കൊളംബിയ നദിയിലെ തണുപ്പുള്ള ഭാഗങ്ങളില്‍ അഭയം തേടുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തവണ വാണിജ്യ-വിനോദ സാല്‍മണ്‍ മത്സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!