Wednesday, July 8, 2026

പ്രതിരോധ ചെലവ് കൂട്ടണമെന്ന ട്രംപിന്റെ ആവശ്യം നാറ്റോ സഖ്യകക്ഷികള്‍ അംഗീകരിച്ചു: മാര്‍ക്ക് കാര്‍ണി

അങ്കാറ: നാറ്റോ സഖ്യരാജ്യങ്ങള്‍ പ്രതിരോധ മേഖലയിലെ ചെലവുകള്‍ വര്‍ധിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം കാനഡയും മറ്റ് യൂറോപ്യന്‍ സഖ്യകക്ഷികളും അംഗീകരിച്ചതായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. തുര്‍ക്കിയെയിലെ അങ്കാറയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നിര്‍ണായക പ്രസ്താവന നടത്തിയത്. പ്രതിരോധ ചെലവുകള്‍ വര്‍ധിപ്പിക്കാന്‍ നാറ്റോ അംഗങ്ങള്‍ക്ക് മേല്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചെലുത്തിയ സമ്മര്‍ദ്ദം പൂര്‍ണ്ണമായും വിജയം കണ്ടുവെന്ന് കാര്‍ണി പറഞ്ഞു.

ട്രംപ് ഈ വാദത്തില്‍ വിജയിച്ചു കഴിഞ്ഞുവെന്നും, റഷ്യയില്‍ നിന്നുള്ള ഭീഷണികള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ തങ്ങളുടെ സുരക്ഷാ ഉത്തരവാദിത്തങ്ങള്‍ സ്വയം ഏറ്റെടുക്കാന്‍ മറ്റ് രാജ്യങ്ങള്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാറ്റോ സഖ്യത്തിന്റെ പ്രതിരോധ ഭാരം അമേരിക്ക തനിച്ച് ചുമക്കുന്നതിന് പകരം കാനഡയും യൂറോപ്യന്‍ രാജ്യങ്ങളും പങ്കിടണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരുന്നത്. ഈ മാറ്റം ഇപ്പോള്‍ കൃത്യമായ രീതിയില്‍ നടപ്പിലായി വരികയാണെന്ന് ഉച്ചകോടിക്ക് മുന്നോടിയായി ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷം കാര്‍ണി വ്യക്തമാക്കി.

കാനഡയുടെ പ്രതിരോധ നിക്ഷേപങ്ങള്‍ പ്രതിരോധ മേഖലയില്‍ കാനഡ വന്‍തോതില്‍ ബജറ്റ് വിഹിതം വര്‍ധിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ജി.ഡി.പി.യുടെ (GDP) 1.4% മാത്രം പ്രതിരോധത്തിനായി ചിലവിട്ടിരുന്ന കാനഡ, ഈ ദശകത്തിന്റെ അവസാനത്തോടെ അത് നാറ്റോ മാനദണ്ഡ പ്രകാരം 4% ആയി ഉയര്‍ത്തും. പുതിയ അന്തര്‍വാഹിനികള്‍ വാങ്ങുന്നതിനായി പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍ കാനഡയുടെ വരാനിരിക്കുന്ന ഫെഡറല്‍ ബജറ്റില്‍ വിശദീകരിക്കുമെന്നും ഇതിനായുള്ള തുക മുന്‍കൂട്ടി നീക്കിവെച്ചിട്ടുള്ളതിനാല്‍ ബജറ്റിനെ ഇത് പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയും ട്രംപിന്റെ നിലപാടുകളെ സ്വാഗതം ചെയ്തു. ഐസന്‍ഹോവര്‍ ഭരണകൂടത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റുമാര്‍ ലക്ഷ്യമിട്ട പ്രതിരോധ ചെലവുകളിലെ തുല്യത കൈവരിക്കാന്‍ ട്രംപിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. ഒരു ബില്യണ്‍ ജനങ്ങളുള്ള നാറ്റോ സഖ്യം തങ്ങളുടെ ഭൂപരിധിയിലെ ഓരോ ഇഞ്ചും സംരക്ഷിക്കാന്‍ സന്നദ്ധമാണെന്നും, ജനാധിപത്യം സംരക്ഷിക്കാനുള്ള നാറ്റോയുടെ ഈ കൂട്ടായ്മയോട് ആരും കളിക്കാന്‍ നില്‍ക്കേണ്ടതില്ലെന്നും റൂട്ടെ മുന്നറിയിപ്പ് നല്‍കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!