Thursday, July 9, 2026

സ്‌കൂളുകളുടെ വികസനത്തിന് വന്‍ പദ്ധതി; ‘സ്‌കൂള്‍സ് നൗ’ രണ്ടാം ഘട്ട പ്രഖ്യാപനവുമായി ആല്‍ബര്‍ട്ട സര്‍ക്കാര്‍

കാല്‍ഗറി: ആല്‍ബര്‍ട്ട പ്രവിശ്യയിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ‘സ്‌കൂള്‍സ് നൗ’ (Schools Now) പദ്ധതിയുടെ അടുത്ത ഘട്ടം പ്രഖ്യാപിച്ച് ആല്‍ബര്‍ട്ട സര്‍ക്കാര്‍. കാല്‍ഗറിയിലുള്ള മക്ഡൂഗല്‍ സെന്ററില്‍ (McDougall Centre) വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങിലാണ് പുതിയ സ്‌കൂള്‍ പ്രോജക്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിച്ചത്.

ആല്‍ബര്‍ട്ട വിദ്യാഭ്യാസ-ശിശുസംരക്ഷണ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി മാര്‍ട്ടിന്‍ ലോങ് എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. കാല്‍ഗറി ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ ചെയര്‍ പേഴ്‌സണ്‍ ലോറ ഹാക്ക്, കാല്‍ഗറി കാത്തലിക് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് ചെയര്‍ പേഴ്‌സണ്‍ ലോറി ഇയോവിനെല്ലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പുതിയ സ്‌കൂളുകളുടെ നിര്‍മ്മാണം വേഗത്തിലാക്കുക, പഴകിയ കെട്ടിടങ്ങള്‍ മാറ്റിസ്ഥാപിക്കുക, സ്‌കൂളുകളുടെ ആധുനികവല്‍ക്കരണം ഉറപ്പാക്കുക എന്നിവയാണ് ‘സ്‌കൂള്‍സ് നൗ’ പ്രോഗ്രാമിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആല്‍ബര്‍ട്ടയില്‍ അടുത്ത കാലത്തുണ്ടായ ജനസംഖ്യാ വര്‍ധന പ്രവിശ്യയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ രീതിയിലുള്ള സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന നഗരങ്ങളിലൊന്നാണ് കാല്‍ഗറി. ഇവിടെയുള്ള ഭൂരിഭാഗം സ്‌കൂളുകളും അവയുടെ നിശ്ചിത ശേഷിയേക്കാള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുമായാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

സ്ഥിരമായ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇല്ലാത്തതിനാല്‍ പല പ്രദേശങ്ങളിലും താല്‍ക്കാലിക തടിയാലുള്ള ക്ലാസ് മുറികളെയാണ് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രവിശ്യയിലെ സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള വിപുലമായ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തിലൂടെ കാല്‍ഗറി ഉള്‍പ്പെടെയുള്ള മേഖലകളിലെ സ്‌കൂളുകളുടെ കുറവിന് വലിയ പരിഹാരമാകുമെന്നാണ് കരുതുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!