Thursday, July 9, 2026

ആല്‍ബര്‍ട്ടയില്‍ ആറ് വയസ്സുകാരനെ കാണാനില്ല; ആംബര്‍ അലര്‍ട്ട് പുറപ്പെടുവിച്ച് RCMP

എഡ്മിന്റന്‍: ആല്‍ബര്‍ട്ട പ്രവിശ്യയില്‍ നിന്ന് ആറ് വയസ്സുകാരനായ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയം. പ്രവിശ്യയില്‍ ‘ആംബര്‍ അലര്‍ട്ട്’ പ്രഖ്യാപിച്ചു. ലാനകെയ് മോറിസണ്‍ (Lanakai Morrison) എന്ന ആറ് വയസ്സുകാരനെയാണ് കാണാതായത്. ഗ്രാന്‍ഡെ പ്രയറിക്ക് വടക്കുപടിഞ്ഞാറുള്ള വല്‍ഹല്ല സെന്റര്‍ (Valhalla Centre) എന്ന പ്രദേശത്തുനിന്നും കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് ആര്‍സിഎംപി ഔദ്യോഗികമായി അടിയന്തിര സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

കുടുംബ കോടതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഉത്തരവുകളുമാണ് ഈ സംഭവത്തിലേക്ക് നയിച്ചതെന്ന് ആര്‍സിഎംപി കോണ്‍സ്റ്റബിള്‍ സാന്ദ്ര ഗീഗര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കുട്ടി മാതാവായ ക്രിസ്റ്റാ മോറിസണും അവരുടെ പങ്കാളി ഡാനിയല്‍ ലുഡ്വിഗിനും ഒപ്പമുണ്ടാകാനാണ് സാധ്യതയെന്നും പോലീസ് പറയുന്നു.. കോടതി ഉത്തരവ് നടപ്പാക്കാന്‍ സഹായിക്കാനായി പോലീസ് എത്തിയതിന് പിന്നാലെയാണ് ഇവരെ കാണാതായത്. ഇവര്‍ നിലവില്‍ ആല്‍ബര്‍ട്ടയിലെ ബീവര്‍ലോഡ് പ്രദേശത്ത് തന്നെ തുടരുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മറ്റ് സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും പോലീസ് പറഞ്ഞു.

തിരിച്ചറിയാനുള്ള അടയാളങ്ങള്‍:

ലാനകൈ മോറിസണ്‍ (കുട്ടി): മെലിഞ്ഞ ശരീരം, നീളമുള്ള തവിട്ടുനിറത്തിലുള്ള മുടി, തവിട്ടുനിറത്തിലുള്ള കണ്ണുകള്‍.

ക്രിസ്റ്റാ മോറിസണ്‍ (മാതാവ്): 5 അടി 8 ഇഞ്ച് ഉയരം, ഇടത്തരം ശരീരം, നീളമുള്ള കടും തവിട്ടുനിറത്തിലുള്ള മുടി, തവിട്ടുനിറത്തിലുള്ള കണ്ണുകള്‍.

ഡാനിയല്‍ ലുഡ്വിഗ് (പങ്കാളി): 5 അടി 11 ഇഞ്ച് ഉയരം, തടിച്ച ശരീരം, തവിട്ടുനിറത്തിലുള്ള മുടിയും കണ്ണുകളും.

ഇവര്‍ സഞ്ചരിക്കുന്നത് CTN9517 എന്ന ആല്‍ബെര്‍ട്ട ലൈസന്‍സ് പ്ലേറ്റുള്ള 2015 മോഡല്‍ ടൊയോട്ട ടണ്ട്ര (Toyota Tundra) വാഹനത്തിലാണെന്ന് പോലീസ് അറിയിച്ചു. ഈ വാഹനമോ അല്ലെങ്കില്‍ ഇവരെപ്പറ്റിയുള്ള എന്തെങ്കിലും വിവരമോ ലഭിക്കുന്നവര്‍ യാതൊരു കാരണവശാലും ഇവരെ നേരിട്ട് സമീപിക്കരുതെന്നും, ഉടന്‍ തന്നെ അടിയന്തിര സഹായ നമ്പറായ 911-ല്‍ വിളിച്ച് പോലീസിനെ വിവരമറിയിക്കണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!