Thursday, July 9, 2026

കള്ളാടി മണ്ണിടിച്ചിൽ; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണം അഞ്ചായി

വയനാട്: വയനാട്ടിലെ കള്ളാടി പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി. ജെസിബി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. നിലവിൽ മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്.

ദുരന്തമേഖലയെ നാല് സോണുകളായി തിരിച്ചാണ് രക്ഷാപ്രവർത്തനവും തിരച്ചിലും പുരോഗമിക്കുന്നത്. ആദ്യ സോണിൽ നിന്നാണ് ഇന്നത്തെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കുമെന്നും മന്ത്രി എ പി അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ തുരങ്ക പദ്ധതികളുടെ തുടർന്നുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുകയുള്ളുവെന്നും മന്ത്രി.

സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയുള്ളൂ. അന്വേഷണത്തിൽ വീഴ്ചകൾ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.

ഇതിനിടെ, സമീപത്തെ മീനാക്ഷി പാലത്തിന്റെ ബലപരിശോധന പൂർത്തിയായി.പാലത്തിന് ഘടനാപരമായ ബലക്ഷയമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്തസ്ഥലത്ത് അടിഞ്ഞുകൂടിയ മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. തിരച്ചിൽ അവസാന കാണാതായവരെയും കണ്ടെത്തുന്നതുവരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!