കോഴിക്കോട് ∙ ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിവന്ന യുവതി പൊലീസ് പിടിയില്‍. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീര്‍ത്തനയാണ് ശനിയാഴ്ച വൈകിട്ട് വടകര പൊലീസിന്റെയും റൂറൽ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘത്തിന്റെയും പിടിയിലായത്.

ലഹരിമരുന്ന് ആവശ്യമുളളവര്‍ പണം അയച്ചിരുന്നത് കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ്. തുടർന്ന ലഹരിമരുന്ന് വേണ്ടവർക്ക് മറ്റൊരു ഇടപാടുകാരൻ അത് കൈമാറുന്ന രീതിയാണ് തുടർന്നു വന്നതെന്ന് പൊലീസ് കണ്ടെത്തി. കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഇത്തരത്തിൽ ലക്ഷക്കണക്കിനു രൂപ എത്തിയതായും പൊലീസ് പറയുന്നു. ലഹരിമരുന്നുമായി ബന്ധപ്പെട്ട നിരവധി ഇടപാടുകള്‍ കീർത്തനയുടെ അക്കൗണ്ടിലൂടെ നടന്നതായാണ് സൂചന. കീർത്തനയ്ക്ക് പണം കൈമാറിയ അക്കൗണ്ടുകളും പൊലീസ് നിരീക്ഷണത്തിലാണ്.
