Monday, July 13, 2026

കാൽഗറിയിൽ കുളത്തിൽ ആറുവയസുകാരി മുങ്ങി മരിച്ചു; അന്വേഷണം തുടരുന്നു

എഡ്മിന്റൻ: കാനഡയിലെ കാൽഗറിയിലെ ലെഗസി മേഖലയിലെ കുളത്തിൽ ആറുവയസുകാരി മുങ്ങി മരിച്ചു. അപകടം നടന്നത്
ഞായറാഴ്ച ഉച്ചയോടെ. സംഭവത്തിൽ രക്ഷാപ്രവർത്തകർ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സൗത്ത് ഈസ്റ്റ് കാൽഗറിയിലെ ലഗസി മെയിൻ സ്ട്രീറ്റിലുള്ള ഒരു സ്റ്റോം പോണ്ടിലാണ് (Legacy Storm Pond) അപകടമുണ്ടായത്. കുട്ടി വെള്ളത്തിൽ മുങ്ങിയതായി വിവരം ലഭിച്ചയുടൻ ഫയർഫോഴ്സും എമർജൻസി മെഡിക്കൽ സർവീസസും (EMS) സംഭവസ്ഥലത്തേക്കെത്തി. എന്നാൽ അതിനുമുമ്പ് തന്നെ കുടുംബാംഗങ്ങളിൽ ഒരാൾ കുട്ടിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തിരുന്നു.

സംഭവസ്ഥലത്തെത്തിയ കാൽഗറി ഫയർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ ആറുവയസുകാരിക്ക് സി.പി.ആർ നൽകാൻ ശ്രമിച്ചെങ്കിലും കുട്ടിയെ സംഭവസ്ഥലത്തുവെച്ച് മരിച്ചതായി സ്ഥിരീകരിച്ചു.സംഭവത്തിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനായി അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. കുട്ടി എങ്ങനെ കുളത്തിൽ വീണുവെന്നതടക്കമുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!