Tuesday, July 14, 2026

ഹൂതികളുടെ മിസൈൽ ആക്രമണം: സൗദിയിൽ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു

റിയാദ്: ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന സൗദി അറേബ്യയിലെ ചില വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് അബഹ, ജിസാൻ വിമാനത്താവളങ്ങളിലെ സർവീസുകൾ ക്രമേണ പുനഃസ്ഥാപിച്ചത്.

യമൻ അതിർത്തിയോട് ചേർന്നുള്ള സൗദിയുടെ തെക്കൻ പ്രവിശ്യകൾ ലക്ഷ്യമിട്ടാണ് ഹൂതികൾ മിസൈൽ ആക്രമണം നടത്തിയത്. മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി സൗദി അധികൃതർ അറിയിച്ചു. എന്നാൽ മിസൈലുകളുടെ അവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളിൽ പതിച്ചതിനെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയായിരുന്നു.

അബഹ വിമാനത്താവളം ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തെ തുടർന്ന് കണക്ഷൻ വിമാനങ്ങളിൽ കേരളം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് യാത്രതിരിക്കാനിരുന്ന നിരവധി യാത്രക്കാർക്കും യാത്ര മുടങ്ങി.

ഹൂതി നിയന്ത്രണത്തിലുള്ള സൻആ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി പിന്തുണയുള്ള യമൻ സർക്കാർ സേന നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് പുതിയ സംഘർഷം രൂക്ഷമായത്. ഹൂതി പ്രതിനിധി സംഘത്തെ കൊണ്ടുവന്ന വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് സൻആ വിമാനത്താവളത്തിലെ റൺവേ ലക്ഷ്യമിട്ട് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

ഈ ആക്രമണത്തിന് പിന്നിൽ സൗദിയാണെന്ന് ആരോപിച്ചാണ് ഹൂതികൾ തിരിച്ചടിയായി മിസൈൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സൻആ വിമാനത്താവളം യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അടിസ്ഥാനസൗകര്യമാണെന്നും അവിടെ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ സ്വാധീനം വർധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് യമൻ സർക്കാരിന്റെ നിലപാട്.

സൗദിയും ഹൂതികളും തമ്മിൽ അടുത്ത കാലത്തായി സംഘർഷം കുറഞ്ഞിരുന്ന സാഹചര്യത്തിലാണ് പുതിയ ആക്രമണങ്ങൾ ഉണ്ടായത്. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം വീണ്ടും സങ്കീർണമാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യമനിലേക്കുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതൻ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!