Friday, July 17, 2026

സെന്റ് ലോറൻസ് നദിയിൽ വീണ യുവാവിന്റെ മൃതദേഹം മൺട്രിയോൾ പൊലീസ് കണ്ടെത്തി

മൺട്രിയോൾ: ഓൾഡ് പോർട്ട് മേഖലയിലെ സെന്റ് ലോറൻസ് നദിയിൽ കഴിഞ്ഞ ഞായറാഴ്ച വീണ യുവാവിന്റെ മൃതദേഹം മൺട്രിയോൾ പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് 36 വയസുകാരന്റെ മൃതദേഹം മൺട്രിയോൾ പൊലീസ് സർവീസിന്റെ (SPVM) മറൈൻ പട്രോൾ വിഭാ​ഗം കണ്ടെത്തിയത്. ഡൈയീപ് പാർക്കിന് (Dieppe Park) സമീപം വെള്ളത്തിൽ മൃതദേഹം കണ്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്.

പ്രാഥമിക അന്വേഷണത്തിൽ യുവാവ് സ്വയം വെള്ളത്തിലേക്ക് ചാടിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി കേസ് കൊറോണർ ഓഫീസിന് കൈമാറിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!