Sunday, July 19, 2026

വിദേശ വിവര കൈമാറ്റത്തിൽ കൂടുതൽ ജാഗ്രത വേണം; കാനഡയ്ക്ക് മുന്നറിയിപ്പുമായി സുരക്ഷാ നിരീക്ഷണ സമിതി

ഓട്ടവ: വിദേശ രാജ്യങ്ങളുമായുള്ള വിവര കൈമാറ്റത്തിൽ കാനഡ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദേശീയ സുരക്ഷാ നിരീക്ഷണ സമിതി (National Security and Intelligence Review Agency – NSIRA) മുന്നറിയിപ്പ് നൽകി. വിദേശ പങ്കാളികൾക്ക് രഹസ്യ വിവരങ്ങൾ നൽകുമ്പോൾ അവ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ കർശനമായ നിയന്ത്രണങ്ങൾ വേണമെന്നാണ് സമിതിയുടെ പ്രധാന നിർദ്ദേശം.കാനഡയിലെ രഹസ്യാന്വേഷണ ഏജൻസികൾ വിദേശ സംഘടനകളുമായി വിവരങ്ങൾ പങ്കുവെക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പ്.

സായുധ സംഘർഷങ്ങൾ നടക്കുന്ന രാജ്യങ്ങളിലെ വിദേശ സംഘടനകളുമായി വിവരങ്ങൾ കൈമാറുമ്പോൾ മനുഷ്യാവകാശ ലംഘനങ്ങളിലോ പീഡനങ്ങളിലോ കാനഡ പങ്കാളിയാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. വിദേശ ഏജൻസികൾക്ക് വിവരങ്ങൾ കൈമാറുന്നതിന് മുൻപ് അവരുടെ വിശ്വാസ്യതയും പശ്ചാത്തലവും സമഗ്രമായി പരിശോധിക്കണമെന്നും മുന്നറിയിപ്പിൽ നിർദേശമുണ്ട്.

കാനഡയുടെ ജനാധിപത്യ സ്ഥാപനങ്ങളിലേക്കും രാഷ്ട്രീയ പ്രക്രിയകളിലേക്കും വിദേശ ഇടപെടലുകൾ ഉണ്ടാകുന്നതായി കനേഡിയൻ സുരക്ഷാ ഇന്റലിജൻസ് സർവീസും (CSIS) മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവര കൈമാറ്റത്തിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ നിരീക്ഷണ സമിതി നിർദ്ദേശിച്ചിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!