Monday, July 20, 2026

മിസ്സിസാഗ ആശുപത്രിക്ക് സമീപം വാഹനാപകടം; കാൽനടയാത്രക്കാരിക്ക് ഗുരുതര പരുക്ക്; പൊലീസ് അന്വേഷണം ആരംഭിച്ചു

ടൊറന്റോ: കാനഡയിലെ ഒന്റാരിയോയിലെ മിസ്സിസാഗ ആശുപത്രിക്ക് സമീപം വാഹനാപകടം. അപകടത്തിൽ കാൽനടയാത്രക്കാരിക്ക് ഗുരുതര പരുക്ക്. ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് ഹ്യൂറോന്റാരിയോ സ്ട്രീറ്റ്–ക്വീൻസ്‌വേ വെസ്റ്റ് മേഖലയിൽ അപകടം നടന്നത്. പീൽ റീജനൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സ്ത്രീയുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയെങ്കിലും പിന്നീട് ഡ്രൈവർ സംഭവസ്ഥലത്തേക്ക് തിരികെ എത്തി. ഇത് ഹിറ്റ് ആൻഡ് റൺ കേസ് ആണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും വാഹനത്തിന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി മിസ്സിസാഗ ജനറൽ ആശുപത്രിയുടെ പരിസര പ്രദേശങ്ങളിലും ക്വീൻസ് കീ വെസ്റ്റിലും പൊലീസ് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ വഴിയിലൂടെയുള്ള യാത്ര ഒഴിവാക്കാൻ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടത്തിന്റെ കാരണവും സാഹചര്യങ്ങളും സംബന്ധിച്ച പൊലീസ് അന്വേഷണം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!