തിരുവനന്തപുരം ∙ ലോകകപ്പിന്റെ ഫൈനൽ ആവേശത്തിൽ പങ്കുചേരാൻ വിദ്യാർഥികൾക്ക് അവധി നൽകി സർക്കാർ.

നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രിക്കു ശേഷമാണ് ലോകം കാത്തിരിക്കുന്ന സൂപ്പർ പോരാട്ടം നടക്കുന്നത്. നാളെ പുലർച്ചെയോടെയാണു കളി അവസാനിക്കുക. അർജന്റീനയും സ്പെയിനുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇരുടീമുകൾക്കും കേരളത്തിൽ ഒട്ടേറെ ആരാധകരുമുണ്ട്.
