Wednesday, July 22, 2026

ഗ്രോസറി പെരുമാറ്റച്ചട്ടം: തിരിച്ചടി ഭയന്ന് പരാതികള്‍ നല്‍കാന്‍ മടിച്ച് വ്യാപാരികളും വിതരണക്കാരും

ഓട്ടവ: കാനഡയില്‍ പുതുതായി നിലവില്‍ വന്ന ഗ്രോസറി പെരുമാറ്റച്ചട്ടം (Grocery Code of Conduct) എങ്ങനെയെന്നു വിലയിരുത്തുന്ന ആദ്യ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം റീട്ടെയിലര്‍മാരും വിതരണക്കാരും തമ്മിലുള്ള ബിസിനസ് ബന്ധങ്ങള്‍ തകരുമോ എന്ന ഭയത്താല്‍ പരാതികള്‍ ഉന്നയിക്കാന്‍ മടിക്കുന്നതായി കണ്ടെത്തല്‍. ഓഫീസ് ഓഫ് ദി ഗ്രോസറി സെക്ടര്‍ കോഡ് ഓഫ് കണ്ടക്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

പരാതികള്‍ പരിഹരിക്കുന്നതില്‍ ഈ ഓഫീസിന്റെ യഥാര്‍ത്ഥ പങ്കിനെക്കുറിച്ച് പല അംഗങ്ങള്‍ക്കും തെറ്റിദ്ധാരണകളുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അംഗങ്ങള്‍ക്കിടയിലുള്ള ഈ മടിയും ആശങ്കയും ഒരു വലിയ വെല്ലുവിളിയാണെന്ന് പെരുമാറ്റച്ചട്ടത്തിന്റെ പ്രസിഡന്റും അഡ്ജുഡിക്കേറ്ററുമായ കാരന്‍ പ്രൗഡ് സമ്മതിച്ചു. അംഗങ്ങള്‍ക്കിടയില്‍ വിശ്വാസ്യത വളര്‍ത്തുന്നതിനും, പേരു വെളിപ്പെടുത്താതെ രഹസ്യമായി പരാതികള്‍ സമര്‍പ്പിക്കുന്നതിനുമുള്ള (Anonymous Reporting) നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

ഗ്രോസറി ഉടമകളും വിതരണക്കാരും തമ്മില്‍ ന്യായമായ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഈ സ്വമേധയാ ഉള്ള പരുമാറ്റച്ചട്ടം നിലവില്‍ വന്നത്. പെരുമാറ്റച്ചട്ടത്തെക്കുറിച്ച് അംഗങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും, ഇതിന്റെ പരിധിയില്‍ എന്തൊക്കെ വരുമെന്നും വരില്ലെന്നും വ്യക്തമാക്കുന്നതിനായി സെമിനാറുകളും ബോധവല്‍ക്കരണ പരിപാടികളും നടത്തിവരികയാണെന്ന് പ്രൗഡ് കൂട്ടിച്ചേര്‍ത്തു.

യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സമാനമായ നടപടികള്‍ ആരംഭിച്ച ആദ്യ ഘട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, കാനഡയിലെ പെരുമാറ്റച്ചട്ടത്തിന്റെ പുരോഗതി നിലവില്‍ മെച്ചപ്പെട്ടതാണെന്ന് സെന്റിനല്‍ കണ്‍സള്‍ട്ടിങ് ഫേമിലെ ഹെന്റി ചേമ്പേഴ്‌സ് അഭിപ്രായപ്പെട്ടു. എങ്കിലും, അംഗങ്ങള്‍ പരസ്പരം പ്രശ്‌നങ്ങള്‍ തുറന്നു സംസാരിക്കാനും, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പരാതികള്‍ നല്‍കാനും തക്കവണ്ണം അവരുടെ ആത്മവിശ്വാസം ഉയര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!