റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ സോഫ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിച്ചു.ബംഗ്ലാദേശ് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്. റിയാദിലെ സനയ മേഖലയിലാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 3.30ഓടെയാണ് ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

അപകടത്തിൽ സൗദി വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചതായി ബംഗ്ലാദേശ് എംബസി അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിടാനുണ്ട്.
