Sunday, August 30, 2026

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 768 ആയി; കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത് ചിത്വാനില്‍ നിന്ന്

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ ഇതുവരെ 768 മരണം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത് ചിത്വാനില്‍ നിന്നാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 259 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. 2502 പേരെ ഇനി കണ്ടെത്താനായിട്ടുണ്ട്. ഇതുവരെ 8730 പേരെയാണ് രക്ഷപ്പെടുത്തിയതെന്ന് നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. 278 ഇന്ത്യക്കാര്‍ അടക്കം 2502 പേരെയാണ് ഇനിയും കണ്ടെത്താന്‍ ഉള്ളത്. ഇതിന് പുറമെ ടിബറ്റ് മേഖലയില്‍ 49 ഇന്ത്യക്കാരെ കാണാതായാതായി ചൈന അറിയിച്ചു.

താല്‍ക്കാലിക തടയണകള്‍ തകരാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. അതേസമയം, ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് മുന്‍കൂറായി വൈദ്യുതി ഇറക്കുമതി ചെയ്യാന്‍ നേപ്പാള്‍ അനുമതി തേടി. വിഷയം ഉഭയ കക്ഷി കരാര്‍ പ്രകാരം ഇന്ത്യ പരിശോധിച്ചു വരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!