Friday, September 4, 2026

പ്രതികാര താരിഫ് തിരിച്ചടിയാകില്ല: സാമ്പത്തിക വിദഗ്ധര്‍

ഓട്ടവ: അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന തിരിച്ചടി തീരുവകള്‍ (Counter-tariffs) കനേഡിയന്‍ ജനതയെ വലിയ തോതില്‍ ബാധിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജാഗ്രതയോടെയും കൃത്യമായ പഠനങ്ങളോടെയുമാണ് ഇത്തവണ തീരുവ ചുമത്തേണ്ട അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ പട്ടിക ഫെഡറല്‍ സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കോളിന്‍ മാങ് വ്യക്തമാക്കി.

ഓഗസ്റ്റ് 22-നാണ് 27.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 700 ഓളം യു.എസ് ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കാനഡ തിരിച്ചടി തീരുവ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 8 അര്‍ദ്ധരാത്രി മുതല്‍ ഇവ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം 1,800 ഓളം ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയിരുന്ന സ്ഥാനത്താണ് ഇത്തവണ ഉല്‍പ്പന്നങ്ങളുടെ എണ്ണം പകുതിയായി കുറച്ചിരിക്കുന്നത്. മാത്രമല്ല, പ്രാദേശികമായോ മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നോ പകരമായി ലഭ്യമാക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കാനാകും.

എന്നാല്‍, നിര്‍ദ്ദിഷ്ട അമേരിക്കന്‍ കോസ്‌മെറ്റിക്‌സ്, വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നവര്‍ തീരുവ നിലവില്‍ വരുന്നതിന് മുന്‍പ് ആവശ്യമായവ വാങ്ങി സൂക്ഷിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. വ്യാപാരികള്‍ ഈ ചെലവുകള്‍ എത്രത്തോളം സ്വന്തമായി വഹിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും സാധനങ്ങളുടെ വിലക്കയറ്റം. മുന്‍വര്‍ഷങ്ങളില്‍ ചെലവിന്റെ ഭൂരിഭാഗവും വ്യാപാരികള്‍ തന്നെ വഹിച്ചിരുന്നതിനാല്‍ ശരാശരി ആറ് ശതമാനത്തിന്റെ വിലവര്‍ധന മാത്രമാണ് വിപണിയിലുണ്ടായത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!