Wednesday, September 16, 2026

” U.S വ്യാപാര ചര്‍ച്ചകളില്‍ നിന്ന് പിന്മാറുകയല്ലാതെ കാനഡയ്ക്ക് വേറെ വഴിയില്ലായിരുന്നു”: മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍

ടൊറന്റോ: യു.എസുമായുള്ള വ്യാപാര വ്യാപാര ചര്‍ച്ചകളില്‍ നിന്ന് ഫെഡറല്‍ സര്‍ക്കാര്‍ പിന്മാറിയ നടപടിയെ പിന്തുണയ്ച്ച് മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍. അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് കാനഡ അവസാനിപ്പിക്കണമെന്നും ഹാര്‍പ്പര്‍ ആഹ്വാനം ചെയ്തു. ടൊറന്റോയില്‍ നടന്ന ‘ഇന്‍വെസ്റ്റ്മെന്റ് സമ്മിറ്റിന്റെ’ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ അയല്‍രാജ്യത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയല്ലാതെ കാനഡയ്ക്ക് വേറെ വഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ മാറ്റം പ്രയാസകരമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്. കാനഡയെ വീണ്ടും ഒരു ആഗോള ഊര്‍ജ്ജശക്തിയാക്കി മാറ്റാനുള്ള അവസരമാണ് മുന്നിലുള്ളതെന്നും, എണ്ണ മണല്‍ (oil sands) പദ്ധതികള്‍ ഉള്‍പ്പെടെയുള്ള വന്‍കിട വികസനങ്ങള്‍ക്ക് അതിവേഗം അനുമതി നല്‍കാനുള്ള നിലവിലെ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ പര്യടനത്തിനൊരുങ്ങി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

അതേസമയം, ഉച്ചകോടിയുടെ തിരക്കുകള്‍ക്ക് ശേഷം കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി യൂറോപ്യന്‍ പര്യടനത്തിനായി പുറപ്പെടുകയാണ്. ഫ്രാന്‍സിലെ യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം കാനഡയും യൂറോപ്യന്‍ യൂണിയനും (EU) തമ്മില്‍ സവിശേഷമായ പങ്കാളിത്തം രൂപീകരിക്കുന്നതിനായി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് ബ്രിട്ടനിലെത്തുന്ന കാര്‍ണി, യുകെ പ്രധാനമന്ത്രി ആന്റി ബേണ്‍ഹാമുമായും കൂടിക്കാഴ്ച നടത്തും.

നേരത്തെ, കാനഡയിലെ ഏറ്റവും വലിയ നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറാന്‍ താല്പര്യമുണ്ടെന്ന് കാര്‍ണി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വകാര്യവല്‍ക്കരണ നീക്കത്തിനെതിരെ തൊഴിലാളി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!