Monday, October 5, 2026

കോടീശ്വരന്മാര്‍ക്ക് പുതിയ നികുതി!: പുതിയ പദ്ധതി പ്രഖ്യാപിച്ച് ഡേവിഡ് എബി

വന്‍കൂവര്‍: ബ്രിട്ടിഷ് കൊളംബിയയില്‍ (B.C.) തങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ പ്രതിവര്‍ഷം 10 ലക്ഷം ഡോളറോ അതില്‍ കൂടുതലോ വരുമാനമുള്ളവര്‍ക്കായി പുതിയ ആദായനികുതി സ്ലാബ് (Tax Bracket) നടപ്പിലാക്കുമെന്ന് ബി.സി. എന്‍.ഡി.പി (NDP) നേതാവ് ഡേവിഡ് എബി പ്രഖ്യാപിച്ചു. ഈ നികുതിയിലൂടെ ലഭിക്കുന്ന തുക പ്രവിശ്യയിലെ ആരോഗ്യ സംരക്ഷണ മേഖലയുടെ പുരോഗതിക്കായി വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബര്‍ 24-ന് നടക്കുന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍കൂവര്‍ ഐലന്‍ഡിലെ കോമോക്‌സില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് എബി ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ‘ആളുകള്‍ ജീവിതത്തില്‍ വിജയ കൈവരിക്കുന്നത് സന്തോഷകരമായ കാര്യമാണ്. എന്നാല്‍ പ്രവിശ്യയിലെ സാധാരണക്കാര്‍ക്ക് മികച്ച പൊതുസേവനങ്ങള്‍ ആവശ്യമായ ഇത്തരം ഒരു ഘട്ടത്തില്‍, ഉയര്‍ന്ന വരുമാനമുള്ളവര്‍ കുറച്ചുകൂടി സാമ്പത്തിക പങ്കാളിത്തം വഹിക്കണമെന്ന് ആവശ്യപ്പെടുന്നത് ന്യായമാണ്.’,ഡേവിഡ് എബി.

നേരത്തെയും ജനപ്രിയ പ്രഖ്യാപനങ്ങളുമായി എബി രംഗത്തെത്തിയിരുന്നു. ചില അവശ്യ നിത്യോപയോഗ സാധനങ്ങള്‍, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് വില നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പ്രവിശ്യാ ഇന്ധന നികുതിയില്‍ ലിറ്ററിന് 10 സെന്റ് താല്‍ക്കാലിക ഇളവ് നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ആളൊഴിഞ്ഞ കോണ്ടോമിനിയങ്ങള്‍ക്ക് (Condominiums) പുതിയ നികുതി ചുമത്താനും പദ്ധതിയുണ്ട്.

പുതിയ നികുതികളും നിയന്ത്രണങ്ങളും ബിസിനസ്സ് മേഖലയില്‍ ആശങ്കയുണ്ടാക്കുമോ എന്ന ചോദ്യത്തിന്, തങ്ങള്‍ ബിസിനസ്സുകള്‍ക്ക് എതിരല്ലെന്നും മറിച്ച് ബ്രിട്ടിഷ് കൊളംബിയയിലെ സാധാരണക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്നും അദ്ദേഹം മറുപടി നല്‍കി. ചരക്കുനീക്കം നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്കും, ജോലി ചെയ്യുന്ന സാധാരണക്കാര്‍ക്കും വീടും മികച്ച ആരോഗ്യപരിപാലനവും ലഭ്യമാകുന്ന തരത്തില്‍ പ്രവിശ്യയെ സജ്ജമാക്കാന്‍ വ്യാപാരി സമൂഹവും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!