സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാര പ്രഖ്യാപനങ്ങള്‍ക്ക് തുടക്കമായി. ഇന്ന് (ഒക്ടോബര്‍ അഞ്ച്) മുതല്‍ 12 വരെയാണ് വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പ്രഖ്യാപനത്തോടെയാണ് ഈ വര്‍ഷത്തെ പുരസ്‌കാര സീസണിന് തുടക്കമായത്.
വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിനു അമേരിക്കന്‍ ശാസ്ത്രജ്ഞനായ കാള്‍ ഡൈസറോത്ത്, ജര്‍മന്‍ ഗവേഷകരായ പീറ്റര്‍ ഹെഗെമാന്‍, ജോര്‍ജ് നാഗല്‍ എന്നിവര്‍ അര്‍ഹരായി. ലൈറ്റ്-ഗേറ്റഡ് അയോണ്‍ ചാനലുകളെയും ഒപ്റ്റോജെനറ്റിക്സിനെയും കുറിച്ചുള്ള കണ്ടെത്തലുകള്‍ക്കാണ് ഇക്കുറി വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. മസ്തിഷ്‌കത്തില്‍ വികാരങ്ങളും ഓര്‍മകളും രൂപപ്പെടുത്തുന്നത് എങ്ങനെയാണെന്ന് തിരിച്ചറിയാനുള്ള പഠനത്തിലേക്കുള്ള പാത തുറന്നിട്ട ഗവേഷണമാണ് ഇവര്‍ നടത്തിയത്.

മസ്തിഷ്‌ക പഠനങ്ങളില്‍ പുതിയൊരു യുഗത്തിന് തറക്കല്ലിട്ട ഗവേഷകരാണ് ഇവര്‍ എന്ന് നൊബേല്‍ സമിതി വിലയിരുത്തി. കാള്‍ ഡൈസറോത്ത് കലിഫോര്‍ണിയയിലെ സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയിലും പീറ്റര്‍ ഹെഗെമാന്‍ ബെര്‍ലിനിലെ ഹംബോള്‍ട്ട് യൂണിവേഴ്‌സിറ്റിയിലും ജോര്‍ജ് നാഗല്‍ ജര്‍മനിയിലെ വുര്‍സ്ബര്‍ഗ് സര്‍വ്വകലാശാലയിലുമാണ് പ്രവര്‍ത്തിക്കുന്നത്. സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നൊബേല്‍ അസംബ്ലിയാണ് സമ്മാനം പ്രഖ്യാപിച്ചത്.

പ്രഖ്യാപനങ്ങളുടെ സമയക്രമം ഇങ്ങനെ:
ന്മ ഇന്ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.00: ഫിസിയോളജി/ മെഡിസിന്‍
ന്മ നാളെ ഉച്ചകഴിഞ്ഞ് 3.15: ഭൗതികശാസ്ത്രം
ന്മ ഒക്ടോബര്‍ 7 ഉച്ചകഴിഞ്ഞ് 3.15: രസതന്ത്രം
ന്മ ഒക്ടോബര്‍ 8 വൈകിട്ട് 4.30: സാഹിത്യം
ന്മ ഒക്ടോബര്‍ 9 ഉച്ചയ്ക്ക് 2.30: സമാധാനം
ന്മ ഒക്ടോബര്‍ 12 ഉച്ചകഴിഞ്ഞ് 3.15: സാമ്പത്തികശാസ്ത്രം
സമാധാനം ഒഴികെയുള്ള വിഭാഗങ്ങളിലെ ജേതാക്കളെ സ്വീഡനിലെ നൊബേല്‍ പുരസ്‌കാര സമിതിയാണു തിരഞ്ഞെടുക്കുന്നത്. പ്രഖ്യാപനം സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്കോമില്‍. നൊബേല്‍ സമ്മാനങ്ങള്‍ക്കു കാരണമായ ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷികദിനമായ ഡിസംബര്‍ 10നാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
