Saturday, October 10, 2026

ഫ്‌ളൈ ദുബായ് വിമാനത്തിലെ ആക്രമണം; കേസെടുത്ത് NIA

ന്യൂഡല്‍ഹി: ഫ്‌ലൈ ദുബായ് (Flydubai) വിമാനത്തിനുള്ളില്‍ സഹപൈലറ്റ് നടത്തിയ ആക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിമാനം തട്ടിയെടുത്ത് ഇസ്രയേലിലെ ബെന്‍ ഗൂറിയോണ്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാന്‍ സഹപൈലറ്റ് ലക്ഷ്യമിട്ടിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവവുമായി ബന്ധപ്പെട്ട് ഒമാനി പൗരനായ സഹപൈലറ്റ് ഹമാം അല്‍ ഹമാമിയുടെ മൊഴി പുറത്തുവന്നിട്ടുണ്ട്. ക്യാപ്റ്റനെ കീഴ്‌പെടുത്തി, സാധാരണ നിലയില്‍ ടെല്‍ അവീവിലേക്ക് പറന്ന്, സംശയം തോന്നാത്ത വിധം ലാന്‍ഡിങ് അനുമതി വരെ നേടിയെടുക്കാനായിരുന്നു പദ്ധതി. തുടര്‍ന്ന് ബെന്‍ ഗൂറിയോണ്‍ വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കാനായിരുന്നു നീക്കം. ഇതിനായി മാസങ്ങളോളം പ്രതി കൃത്യമായ ആസൂത്രണം നടത്തിയിരുന്നുവെന്നും, പല യാത്രകളിലായി വിമാനത്താവളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നേരത്തെ ജൂലൈയിലും സമാനമായ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും ചില കാരണങ്ങളാല്‍ ഉപേക്ഷിക്കുകയായിരുന്നു.

തീവ്ര ആശയങ്ങള്‍ കാരണം ഒമാന്‍ എയര്‍ വിമാനം പറത്തുന്നതില്‍ നിന്ന് ഇയാളെ മുമ്പ് വിലക്കിയിരുന്നതായി ‘വാള്‍ സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ടെല്‍ അവീവിലേക്ക് പറക്കുന്ന സര്‍വീസ് ആയതിനാലാണ് ഫ്‌ലൈ ദുബായ് വിമാനം തിരഞ്ഞെടുത്തത്. എന്നാല്‍ ആക്രമണത്തിനിടയില്‍ പരുക്കേറ്റ ക്യാപ്റ്റന്‍ സ്മിത്ത് മച്ഛാര്‍ കോക്പിറ്റ് വാതില്‍ തുറന്നതും, യാത്രക്കാര്‍ ഇടപെട്ട് സഹപൈലറ്റിനെ കീഴ്‌പെടുത്തിയതും വലിയൊരു ദുരന്തം ഒഴിവാക്കി. എന്‍.ഐ.എ ഈ സംഭവത്തില്‍ വിശദമായ ഗൗരവകരമായ അന്വേഷണം നടത്തിവരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!