തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ നാളെ പ്രമേയം പാസാക്കും. മുഖ്യമന്ത്രി വി.ഡി. സതീശന് നിയമസഭയിലെ ചട്ടം 118 പ്രകാരം അവതരിപ്പിക്കുന്ന പ്രമേയത്തെ എല്‍.ഡി.എഫ് പൂര്‍ണ്ണമായും പിന്തുണയ്ക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന നിയമസഭ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇത്തരമൊരു ചരിത്രപ്രമേയം പാസാക്കുന്നത്.

തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിച്ച്, പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട അര്‍ഹരായ മുഴുവന്‍ പൗരന്മാരുടെയും വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. കൂടാതെ, വോട്ടര്‍പട്ടിക അട്ടിമറിച്ചെന്ന ആരോപണത്തിന് വിധേയനായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.
