Friday, November 6, 2026

കാനഡയില്‍ സ്റ്റാമ്പ് നിരക്ക് 2 ഡോളറായി ഉയര്‍ത്തുന്നു; വര്‍ധന 2027 മുതല്‍

ഓട്ടവ: പോസ്റ്റല്‍ സ്റ്റാമ്പുകളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ ഫെഡറല്‍ സര്‍ക്കാരിന്റെ തീരുമാനം. 2026-ലെ പുതിയ ഫെഡറല്‍ ബജറ്റ് നിര്‍ദ്ദേശപ്രകാരം 2027 മുതല്‍ ഒരു സ്റ്റാമ്പിന്റെ വില 1.44 ഡോളറില്‍ നിന്ന് 2 ഡോളറായി ഉയര്‍ത്തും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 7 ശതമാനം വീതം വര്‍ധനയുണ്ടാകും.

കാനഡ പോസ്റ്റിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും സേവനങ്ങള്‍ നവീകരിക്കുന്നതിനുമായി ബജറ്റില്‍ അവതരിപ്പിച്ച പ്രധാന വിവരങ്ങള്‍ താഴെ നല്‍കുന്നു:

സ്റ്റാമ്പ് നിരക്ക് വര്‍ധന: നിലവിലുള്ള 1.44 ഡോളറില്‍ നിന്ന് 40 ശതമാനത്തോളം വര്‍ധനേയാടെ സ്റ്റാമ്പ് വില 2 ഡോളറായി ഉയരും. 2027-ല്‍ എന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരികയെന്ന് ബജറ്റില്‍ വ്യക്തമാക്കിയിട്ടില്ല.

ഉപഭോക്താക്കള്‍ക്കുള്ള ആഘാതം കുറവ്: ഈ നിരക്ക് വര്‍ദ്ധന ഉപഭോക്താക്കളെ വലിയ രീതിയില്‍ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഒരു ശരാശരി വ്യക്തിക്ക് വര്‍ഷത്തില്‍ ഏകദേശം 6 ഡോളറിന്റെയും ചെറുകിട ബിസിനസുകള്‍ക്ക് 9 ഡോളറിന്റെയും ചെലവ് മാത്രമേ വരു.

ആഗോള നിരക്കുകളുമായി സാമ്യം: ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (OECD) അംഗരാജ്യങ്ങളിലെ നിരക്കുകള്‍ക്ക് സമാനമായി കാനഡ പോസ്റ്റിന്റെ നിരക്കുകള്‍ ഏകീകരിക്കാനാണ് ഈ നീക്കം.

കാനഡ പോസ്റ്റിന് സാമ്പത്തിക സഹായം: കാനഡ പോസ്റ്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്ത രണ്ട് വര്‍ഷത്തേക്ക് 140 കോടി (1.4 billion) ഡോളറും, നേരിട്ടുള്ള തപാല്‍ വിതരണത്തിന് പകരം കമ്മ്യൂണിറ്റി മെയില്‍ബോക്‌സുകളിലേക്ക് മാറുന്ന പ്രക്രിയക്കായി ഏഴ് വര്‍ഷത്തേക്ക് 120 കോടി (1.2 billion) ഡോളറും സര്‍ക്കാര്‍ അനുവദിക്കും.

കത്തുകളുടെ എണ്ണത്തില്‍ വന്‍ കുറവ്: പരമ്പരാഗത തപാല്‍ കത്തുകളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. 2006-ല്‍ 550 കോടിയായിരുന്ന കത്തുകളുടെ എണ്ണം 2025 ആയപ്പോഴേക്കും 200 കോടിയായി കുറഞ്ഞു.പരമ്പരാഗത രീതിയില്‍ നിന്ന് മാറി പോസ്റ്റല്‍ സര്‍വീസിനെ കൂടുതല്‍ കാര്യക്ഷമവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക ഭദ്രതയുള്ളതുമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!