Friday, November 6, 2026

ഇന്‍ഫ്‌ലുവന്‍സയ്ക്കും കോവിഡിനും ഇനി ഒറ്റ വാക്‌സിന്‍!; മോഡേണയുടെ കോംബിനേഷന്‍ വാക്സിന് ഹെല്‍ത്ത് കാനഡയുടെ അംഗീകാരം

ഓട്ടവ: മോഡേണ വികസിപ്പിച്ച പുതിയ ഇന്‍ഫ്‌ലുവന്‍സ എക്‌സ്പ്രസ് ആര്‍.എന്‍.എ (mRNA) വാക്സിനും, ഇന്‍ഫ്‌ലുവന്‍സയും കോവിഡും ഒരുമിച്ച് പ്രതിരോധിക്കുന്ന കോംബിനേഷന്‍ വാക്സിനും ഹെല്‍ത്ത് കാനഡ അംഗീകാരം നല്‍കി. 50 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഈ രണ്ട് വാക്സിനുകള്‍ക്കും അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ ഈ രണ്ട് അത്യാധുനിക പ്രതിരോധ മരുന്നുകള്‍ക്കും ഒരുമിച്ച് അംഗീകാരം നല്‍കുന്ന ലോകത്തിലെ ആദ്യ രാജ്യമായി കാനഡ മാറി.

‘എംഫ്‌ലൂസിവ’ (mFLUSIVA) എന്ന പേരില്‍ അറിയപ്പെടുന്ന ഫ്‌ലൂ വാക്സിന് ഓഗസ്റ്റില്‍ അമേരിക്കയിലും, ‘എംകോഫ്‌ലൂ’ (mCOFLU) എന്ന ഫ്‌ലൂ-കോവിഡ് കോംബിനേഷന്‍ വാക്സിന് കഴിഞ്ഞ ഏപ്രിലില്‍ യൂറോപ്പിലും അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ ഹെല്‍ത്ത് കാനഡയുടെ അനുമതി ലഭിച്ചെങ്കിലും, ഈ ശൈത്യകാലത്തെ റെസ്പിറേറ്ററി വൈറസ് സീസണില്‍ വാക്സിന്‍ ഫാര്‍മസികളില്‍ ലഭ്യമാകില്ലെന്ന് മോഡേണ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ആറ് മാസമോ അതില്‍ കൂടുതലോ പ്രായമുള്ള എല്ലാവരും ലഭ്യമായ സാധാരണ ഫ്‌ലൂ വാക്സിനുകള്‍ സ്വീകരിക്കണമെന്ന് നാഷണല്‍ അഡൈ്വസറി കമ്മിറ്റി ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (NACI) നിര്‍ദ്ദേശിക്കുന്നു. കൂടാതെ 65 വയസ്സിന് മുകളിലുള്ളവര്‍ക്കും പരിചരണ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്കും ഉയര്‍ന്ന ഡോസ് ഫ്‌ലൂ വാക്സിനും കോവിഡ് പ്രതിരോധ കുത്തിവെയ്പ്പും എടുക്കാന്‍ കാനഡ ആരോഗ്യ വിഭാഗം ശക്തമായി ശുപാര്‍ശ ചെയ്യുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!