Monday, November 9, 2026

ലോകകപ്പ് ഫൈനലിലെ സംഘർഷം: ഫിഫയുടെ ശിക്ഷാ നടപടിക്കെതിരെ അപ്പീലുമായി അർജന്റീന

ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫൈനലിനിടെ സ്‌പെയിൻ താരങ്ങളുമായി ഉണ്ടായ സംഘർഷത്തെത്തുടർന്ന് ഫിഫ ഏർപ്പെടുത്തിയ ശിക്ഷാ നടപടികൾക്കെതിരേ അപ്പീലുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എ.എഫ്.എ). അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയിലാണ് അസോസിയേഷൻ അപ്പീൽ സമർപ്പിച്ചത്.

ഫൈനലിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് അർജന്റീന മധ്യനിര താരം ലിയാൻഡ്രോ പരേഡസിന് 10 മത്സരങ്ങളിൽ വിലക്കും 84 ലക്ഷം രൂപ പിഴയും ഫിഫ ഏർപ്പെടുത്തിയിരുന്നു. ജൂലൈ 19-ന് നടന്ന മത്സരത്തിനിടെ സ്‌പെയിൻ താരങ്ങളായ എറിക് ഗാർസിയയുടെ കഴുത്തിൽ പിടിക്കുകയും ഗാവിയെ തള്ളിയിടുകയും ചെയ്തതാണ് നടപടിക്ക് കാരണമായത്.

ടീമിന്റെ മോശം പെരുമാറ്റം, ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ വിവേചനപരമായ മുദ്രാവാക്യങ്ങൾ, ആംഗ്യങ്ങൾ, ഫിഫയുടെ അച്ചടക്ക ചട്ടങ്ങളുടെ ലംഘനം എന്നിവ ചൂണ്ടിക്കാട്ടി എ.എഫ്.എയ്ക്കും മൂന്ന് കോടി രൂപ പിഴ ചുമത്തിയിരുന്നു. അർജന്റീന താരങ്ങളായ നഹുൽ മൊളീന, തിയാഗോ അൽമെയ്ഡ എന്നിവർക്കും അസിസ്റ്റന്റ് കോച്ച് റോബർട്ടോ അയാളയ്ക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ഫിഫയുടെ നടപടികൾ ചോദ്യം ചെയ്താണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അപ്പീൽ നൽകിയിരിക്കുന്നത്. അപ്പീലിൽ കോടതി സ്വീകരിക്കുന്ന നിലപാട് തുടർനടപടികളിൽ നിർണായകമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!