Sunday, July 12, 2026

പ്ലാസ്റ്റിക് മലിനീകരണ സാധ്യത; മിനി കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകൾ തിരിച്ച് വിളിച്ച് നെസ്‌ലെ

Risk of plastic pollution; Nestle recalls mini KitKat chocolate bars

ഓട്ടവ : മിഠായികളിൽ പ്ലാസ്റ്റിക്ക് അടങ്ങിയിരിക്കാൻ സാധ്യത ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മിനി കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകൾ രാജ്യവ്യാപകമായി തിരിച്ചുവിളിച്ചതായി നെസ്‌ലെ കാനഡ അറിയിച്ചു.

30610848 എന്ന ബാച്ച് കോഡിലുള്ള കിറ്റ്കാറ്റ് ഹാലോവീൻ സ്‌കറി ഫ്രണ്ട്‌സ് ചോക്ലേറ്റ് ബാറുകൾ തിരികെ വിളിച്ചവയിൽ ഉൾപ്പെടുന്നു. കൂടാതെ 31397094 1, 31397094 2, 31437094 1 31437094 2, 31387094 3, 3180709 എന്നീ ബാച്ച് കോഡുകളുള്ള കിറ്റ്കാറ്റ് ഹാലോവീൻ സ്‌കറി ഫ്രണ്ട്സ് 40-പീസ് ബോക്സുകളും തിരിച്ചു വിളിച്ചിട്ടുണ്ടെന്ന് നെസ്‌ലെ കാനഡ റിപ്പോർട്ട് ചെയ്തു.

തിരിച്ചുവിളിച്ച ചോക്ലേറ്റ് ബാറുകൾ കാനഡയിലുടനീളമുള്ള ചില്ലറ വ്യാപാരികളാണ് വിറ്റത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് പരിക്കുകളോ രോഗങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നെസ്‌ലെ പറയുന്നു. നെസ്‌ലെയുടെ മറ്റ് ഉൽപ്പന്നങ്ങളൊന്നും പ്രശ്‌നം നേരിട്ടിട്ടില്ലെന്നും കമ്പനി അറിയിച്ചു.

തിരിച്ചുവിളിച്ച ചോക്ലേറ്റ് ബാറുകൾ കൈവശമുള്ളവർ അത് ഉപേക്ഷിക്കുകയോ Nesle Consumer Services-നെ consumer.care@ca.nestle.com എന്ന വിലാസത്തിലോ 1-800-387 4636 എന്ന വിലാസത്തിലോ ബന്ധപ്പെടുന്നതിലൂടെ റീഇംബേഴ്സ്മെന്റ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!